കുവൈത്ത് സിറ്റി: കുവൈത്തിൽ 703 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ച രാജ്യത്തെ ആകെ എണ്ണം 56,877 ആയി. 736 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 46,897 പേരാണ് രോഗമുക്തരായത്. ചികിത്സയിലായിരുന്ന മൂന്നുപേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തിൽ ആകെ കൊറോണ മരണസംഖ്യ 399 ആയി. പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 434 പേരും 269 പേര് വിദേശികളുമാണ്. ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് 216 പേരുമായി അഹമ്മദിയില്‍ നിന്നുമാണ്.
ആരോഗ്യമേഖല തിരിച്ച് ജഹ് റയില്‍ നിന്നും 180 പേരും ഫര്‍വാനിയയില്‍ 159 ഉം ക്യാപിറ്റല്‍ ഏരിയയില്‍ 51 ഉം ഹവല്ലിയില്‍ നിന്നും 97 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 9,581 പേരില്‍ 146 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: