ന്യൂദല്‍ഹി:സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ മേഖല 98.95 ശതമാനത്തോടെ രണ്ടാമതും ബംഗളൂരു 98.23 ശതമാനം വിജയശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്. ആകെ 18, 73,015 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. അതില്‍ 17, 13,121 വിദ്യാര്‍ത്ഥികള്‍ പാസായി. ഈ വര്‍ഷത്തെ ആകെ വിജയശതമാനം 91.46 ആണ്.
കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം:
മേഖല– വിജയശതമാനം
1. തിരുവനന്തപുരം– 99.28
2. ചെന്നൈ — 98.95
3. ബംഗളൂരു –98.23
4. പുനെ– 98.05
5. അജ്മീര്‍– 96.93
6. പഞ്ച്കുള–94.31
7. ഭുവനേശ്വര്‍– 93.20
8. ഭോപാല്‍ –92.86
9. ചണ്ഡീഗഡ്– 91.83
10. പട്ന– 90.69
11. ഡെറാഡൂണ്‍– 89.72
12.പ്രയാഗ്രാജ്– 89.12
13. നോയ്ഡ– 87.51
14. ഡല്‍ഹി വെസ്റ്റ്– 85.96
15. ഡല്‍ഹി ഈസ്റ്റ്– 85.79
16. ഗുവാഹത്തി– 79.12
വിശദവിവരങ്ങള്‍ക്ക്:
പ്രതികരിക്കാൻ ഇവിടെ എഴുതുക: