മേല്പറമ്പ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന് സ്വകാര്യ ആശുപത്രിയിലും, സ്കൂളുകളിലും മറ്റ് ഷെല്‍ട്ടറുകളിലും കഴിയുന്ന 92 പേരടക്കം മൊത്തം 732 പേര് സ്വന്തം വീടുകളിലും മറ്റുമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരുന്നുണ്ട്.
ഇതില്‍ പലരും 28 ദിവസം പൂര്‍ത്തിയാക്കിയിട്ടും സ്രവമെടുത്ത് പരിശോധനക്ക് വിധേയമാക്കാതിരിക്കുകയും, ഇക്കഴിഞ്ഞ ദിവസം 22 ദിവസം ക്വാറന്റിന് പൂര്‍ത്തികരിച്ച കിഴൂരിലെ ഒരു വ്യക്തിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും നാലാം ദിവസം കോവിഡ് സ്ഥീരികരിക്കുകയും ചെയ്തത് നാട്ടുകാരില്‍ വലിയ ആശങ്കയും പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
ആരോഗ്യ വകുപ്പിന്റെ ഇത്തരം ഉദാസീന നിലപാടുകള്‍ മൂലം ഇപ്പോള്‍ ആ വ്യക്തിയുടെ കുടുംബത്തിലെ മറ്റുള്ളവരും അയല്‍വാസികളും സമ്പര്‍ക്ക സാദ്ധ്യത മൂലം പോസിറ്റീവ് ആയിട്ടുണ്ടാകാമെന്ന ആശങ്കയിലുമാണ്. പഞ്ചായത്ത് ക്വറന്റൈന് കേന്ദ്രത്തില്‍ നിന്നും ടെസ്റ്റിന് കൊണ്ടു പോയി റിസള്‍ട്ട് കാത്ത് നില്‍ക്കാതെ നേരെ വീട്ടിലേക്ക് കൊണ്ടുപോയതിനെതിരെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും ക്വറന്റൈന് സെന്ററിലേക്ക് തിരിച്ചയച്ച സംഭവങ്ങളും നടന്നതായി നാട്ടുകാര്‍ പറയുന്നു.
ഇത്തരത്തിലാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ്’ 19 പ്രവര്‍ത്തനങ്ങളെങ്കില്‍ വന്‍തോതിലുള്ള സമ്പര്‍ക്ക സാദ്ധ്യത തള്ളിക്കളയാനാവില്ല. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ യൂത്ത് ലീഗ് പോലും കോവിഡ് പരിശോധന കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് നിവേദനം നല്‍കിയത് ഭരണസമിതിയുടെ പിടിപ്പുകേടാണ് ചൂണ്ടികാട്ടുന്നത്.
രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക താല്പര്യമുള്ളവര്ക്ക് പതിനാല് ദിവസം കൊണ്ട് പരിശോധനക്ക് വിധേയമാക്കി പറഞ്ഞയക്കുകയാണ്. സാധാരണക്കാര്‍ മുപ്പത് ദിവസമായിട്ടും ഒരു പരിശോധനകള്‍ക്കും വിധേയമാകാതെ ക്വാറന്റയിനില്‍ കഴിയേണ്ടി വരുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ജനകീയ വികസന സമിതി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ജനകീയ വികസന സമിതി ഭാരാവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: