കാസര്‍കോട്: നവോത്ഥാന നായകനാകാനായി ശ്രമിച്ച് മുഖ്യമന്ത്രി ഇന്ന് ദാവൂദ് ഇബ്രാഹിമായി മാറിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് പറഞ്ഞു. യുവമോര്‍ച്ച കാഞ്ഞഞ്ഞാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്വര്‍ണ്ണ കള്ളകടത്തിന്റയും വിധ്വംസക പ്രവത്തങ്ങളുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണം. ഇത്തരം ആളുകളെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാറും സ്വീകരിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തിലൂടെ കിട്ടുന്ന പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് കുടുതല്‍ അന്വേഷണം നടത്തിയാല്‍ വ്യക്തമാകും.
കള്ള കടത്തു സംഘങ്ങളുമായി സിനിമ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് ആവശ്യപ്പെട്ടു. മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കോളോത്തിന്റെ തലയ്ക്ക് മുറിവേല്‍ക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജില്ലാ കമ്മറ്റി അംഗങ്ങ ളായ എ.പി.ഹരീഷ്, പ്രദീപ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി, സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ രാഹുല്‍ പരപ്പ, ഷിബിന്‍ ദാസ് തൃക്കരിപ്പൂര്‍, മഹേഷ്ഗോപാല് ഉദുമ, ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: