കൊല്ലം: കടല്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചതോടെ കടലോരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക്. കോവിഡ് സമ്പര്‍ക്കവ്യാപന ഭീഷണി വര്‍ധിച്ചതോടെയാണ് എല്ലാത്തരത്തിലുമുള്ള കടല്‍ മത്സ്യബന്ധനം നിരോധിച്ചത്.
ജൂണ്‍ ഒമ്പതിന് ട്രോളിങ് നിരോധിച്ചതോടെ യന്ത്രവത്കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെല്ലാം തൊഴിലില്ലാതെ വീട്ടിലുമാണ്. പരമ്പരാഗത വള്ളക്കാര്, വീശുവലക്കാര്‍, കട്ടമരക്കാര് എന്നിവര്‍ മാത്രമാണ് കടലില്‍ പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോള്‍ അതും പൂര്‍ണമായി നിലച്ചു.
കൊല്ലത്തെ വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്ന ആയിരങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. മാര്‍ച്ച് അവസാന ആഴ്ചയില്‍ കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ അഞ്ചുമാസക്കാലമായി കടലോരമേഖല തുടരുന്ന പ്രതിസന്ധിയാണിത്.
മത്സ്യമേഖലയ്ക്കായി ഒരുതരത്തിലുമുള്ള സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമില്ല. വള്ളക്കാരും കട്ടമരക്കാരും അന്നന്നത്തെ അന്നത്തിനായിട്ടാണ് കടലില്‍ പോകുന്നത്. കുടുംബങ്ങളെല്ലാം പട്ടിണിയിലേക്ക് നീങ്ങുകയാണ്. വായ്പ നല്കുന്ന കാര്യത്തില്‍ കടലോരമേഖലയോട് ബാങ്കുകാരും പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: