തിരുവനന്തപുരം:വിദേശ കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കള്ളക്കത്തുകാരെ സംരക്ഷിക്കുവാനുള്ള ശ്രമമാണ് മന്ത്രി ജലീല്‍ നടത്തുന്നതെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്. ഇത്രയേറെ കോളിളക്കമുണ്ടായിട്ടും സ്വപ്നയെ വിളിച്ചിരുന്നതായൊ, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നതായൊ എന്തുകൊണ്ട് മന്ത്രി മറച്ചുവെച്ചു. ഭക്ഷണ കിറ്റ് വിതരണവുമായിട്ടാണ് വിളിച്ചതെന്ന് മന്ത്രി പറയുന്നത്, എന്തിന് ഒമ്പത് തവണ വിളിച്ചു. ഇതിന് മുന്‍പ് പല പ്രാവിശ്യം വിളിച്ചു. മറ്റ് ചിലരുടെ ഫോണ്‍ വിളികളെ കുറിച്ച് മിണ്ടുന്നില്ല. ഭക്ഷണ കിറ്റൊ, അതൊ സ്വര്ണ്ണകിറ്റൊ? ജലീല്‍ ഉത്തരം പറയേണ്ടി വരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കരന്റെ കയ്യിലാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പകുതി നിലവറ ഏതാണ്ട് തുറക്കുമെന്നുറപ്പായി. മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നതോടെ രഹസ്യ നിലവറയുടെ ചുരുള്‍ അഴിയും .ശിവശങ്കരനെ പരിരക്ഷിക്കാന്‍ ശ്രമിച്ച പിണറായി രഹസ്യ നിലവറക്ക് സ്വയം രക്ഷാകവചം ഒരുക്കുന്ന സമീപനമാണ് കണ്ടത്. രഹസ്യ നിലവറയിലെ സ്വര്‍ണ്ണവും രത്നങ്ങളും കണ്ടെത്തി കേരളത്തിന്റെ ജനകീയ കോടതിയില്‍ വിചാരണ ചെയും,ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: