തൃശൂര്‍: സ്വകാര്യ കാലിത്തീറ്റ കമ്പനിയായ ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കമ്പനി അടച്ചിടാന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്കി. തൊഴിലാളികളായ ബീഹാര്‍ സ്വദേശിയ്ക്കും രണ്ട്് മലയാളികള്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവിഭാഗം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഇവര്‍ ഇവിടെ ജോലി ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് കമ്പനിയില്‍ രോഗ വ്യാപനം ഉണ്ടാകാനുള്ള സാഹചര്യവും നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി അടച്ചിടണമെന്നാവശ്യപ്പെട്ട് ആരോഗ്യവിഭാഗം അധികൃതര്‍ നോട്ടീസ് നല്‍കിയത്. 800ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: