ജയ്പൂര്‍ : സത്യത്തെ അവഹേളിക്കാന്‍ സാധിക്കും തോല്‍പ്പിക്കാനാവില്ലെന്ന് രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജസ്ഥാന് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെ ട്വിറ്ററിലുടെ നടത്തിയ പ്രതികരണത്തിലാണ സച്ചിന് പൈലറ്റ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് സച്ചിന് പൈലറ്റ്. സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ടിനെതിരെയും രംഗത്ത് വന്നതിനെ തുടര്‍ന്നാണ സച്ചിന് പൈലറ്റിനെ ആ സ്ഥാനത്തു നിന്നും നീക്കിയത്. ഇതോടൊപ്പം സച്ചിന് അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി
മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിങ് ഡോട്ട്സാരയെ പിസിസി അധ്യക്ഷനായി നിയമിച്ചു. സംസ്ഥാന നേതൃത്വത്തിനിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.
തുടര്‍ച്ചയായ രണ്ടാം തവണയും സച്ചിന് പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി. സച്ചിന് പൈലറ്റിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാേണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: