തൃശൂര്‍ : പ്രതിപക്ഷ എതിര്‍പ്പിനിടയില്‍ നാലു ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തുടര്‍ നടപടികള്‍ക്കായി അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അപ്രായോഗികമായ പദ്ധതിയെന്നു പറഞ്ഞ് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. എസ്റ്റിമേറ്റ് തയാറാക്കാനും രൂപരേഖയുണ്ടാക്കാനും വായ്പ ലഭിക്കാനും വനഭൂമി ഏറ്റെടുക്കാനും വ്യത്യസ്ത അജന്‍ഡകള്‍ കൊണ്ടുവന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അയ്യന്തോള്‍ സോണിനുകീഴിലുള്ള ഇ.കെ. മേനോന് ഹാളില്‍ സാമൂഹ്യ അകലം പാലിച്ചാണ് യോഗം ചേര്‍ന്നത്. ആദ്യമായാണ് കൗണ്‍സില്‍ ഹാളിനു പുറത്ത് യോഗം ചേര്‍ന്നത്. ചെറുകിട ജലവൈദ്യുത പദ്ധതികളായ കണ്ണംകുഴി, ആവേര്‍കുട്ടി, ഇട്ടിയാനി, കാഞ്ഞിരക്കൊല്ലി എന്നീ പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. അടുത്ത രണ്ടുവര്‍ഷം കൊണ്ട് കോര്പ്പറേഷന് 360 കോടി മുടക്കി 4 പദ്ധതികള്‍ പൂര്‍ത്തീകരിക്കണം.
ഇതിനു സാധിക്കുമോ എന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്. കണ്ണംകുഴി പദ്ധതിക്ക് 20 ഏക്കര്‍ വനമേഖല ഏറ്റെടുക്കുമ്പോള്‍ 41 ഏക്കര്‍ സ്ഥലം വാങ്ങി വനവല്‍ക്കരണത്തിന് പണം കെട്ടിവെച്ച് വനംവകുപ്പിന് കൈമാറേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: