തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യന്. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തുന്ന പ്രതിഷേധസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.
വിശപ്പടക്കാന്‍ അരി മോഷ്ടിക്കുന്നവനെ തല്ലിക്കൊന്ന കേരളത്തില്‍ മക്കളുടെ വിവാഹത്തിനായി ഒരുതുണ്ട് സ്വര്‍ണ്ണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന അമ്മമാരുള്ള നാട്ടില്‍ കള്ളക്കടത്തുകാര്‍ക്ക് പറുദീസ്സ ഒരുക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും നിവേദിത പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലഅധ്യക്ഷ രമാദേവി അധ്യക്ഷയായി. അഡ്വ.ഉല്ലാസ് ബാബു, ജസ്റ്റിന് ജേക്കബ്, വിന്‍ഷി അരുണ്‍കുമാര്‍,സുധ അജിത്, ഉഷ മരുതയൂര് എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍: സ്വര്ണ്ണകള്ളക്കടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂര്‍ അധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, ബാബു വല്ലച്ചിറ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ അഡ്വ.കെ.ആര് ഹരി, അഡ്വ.ഉല്ലാസ് ബാബു, സുജയ് സേനന്, രഘുനാഥ് സി.മേനോന്, യുവമോര്‍ച്ച നേതാക്കളായ രഞ്ജിത്ത്,അനുമോദ്,വിമല്‍,എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണെന്നാവശ്യപ്പെട്ട്, വേളൂക്കര പഞ്ചായത്ത് ഓഫീസ് ബിജെപി ഉപരോധിച്ചു. വേളൂക്കര ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മദനന് നടവരമ്പ് ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി: എസ്.സി മോര്‍ച്ച വടക്കാഞ്ചേരി നിയോജയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിന്റെ സ്വര്ണ്ണകള്ളക്കടത്തിനെതിരെ താലൂക്ക് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാജു ഉദ്ഘാടനം ചെയ്തു. എസ്.സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് മണിത്തറ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണികൃഷ്ണന് മുള്ളൂര്‍, രാജന് പുഞ്ചായ്ക്കല്, പ്രജീത് കിഴക്കും കര, ചന്ദ്രന്, ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: