കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് കൊറോണ. കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ബിഷപ്പിന്റെ പിആര്‍ഒ ആയ ഫാദര്‍ പീറ്ററാണ് അറിയിച്ചത്.
ബലാത്സംഗക്കേസില്‍ നിയമോപദേശത്തിനായി ഫ്രാങ്കോ സമീപിച്ച അഡ്വ. മന്ദീപ് സിങ് സച്ദേവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കത്താല്‍ ഫ്രാങ്കോയ്ക്കും രോഗം ബാധിച്ചെന്നാണ് കരുതുന്നത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും പിആര്‍ഒ അറിയിച്ചു.
ബലാത്സംഗക്കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. എന്നാല്‍ ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും, കൊറോണ ബാധിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാരജാകാതിരുന്നതെന്നുമാണ് അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്.
ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന് ഹാജരാക്കിയതോടെ കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഇയാള്‍ക്കായി
ജാമ്യം നിന്നവര്‍ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കുകയും, ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. അന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: