തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് യു എ ഇ യുടെ സ്വപ്ന ദൗത്യമാണ് ഹോപ്പ്. ഇതിനായുള്ള ആളില്ലാ ബഹിരാകാശ പേടകം നാളെ ജപ്പാനിലെ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്നും കുതിച്ചുയരും. ചൊവ്വയിലെ അന്തരീക്ഷപഠനം നടത്തി അവിടെ സയന്‍സ് സിറ്റി സ്ഥാപിക്കുകയെന്ന ദൗത്യമാണ് യു.എ.ഇ. മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞവര്‍ഷം യു.എ.ഇ. ബഹിരാകാശത്തിലേക്ക് തങ്ങളുടെ ആദ്യ യാത്രികനെ അയച്ചിരുന്നു. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയുടെ പ്രതിഫലനം എന്ന നിലയിലാണ് യു.എ.ഇ. ഹോപ്പ് പ്രോബ് (അറബിയില്‍ അല്‍ അമല്‍) എന്ന് പേരിട്ടിരിക്കുന്ന മിഷനെ കാണുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കുടുങ്ങിയ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ കോവളത്തു നടന്ന രാജ്യാന്തര സ്പേസ് ടെക്നോളജി കോണ്‍ക്ലേവ് (എഡ്ജ്) ഹോപ്പ് ദൗത്യമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.
ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്കാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എയര്‍ബസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, നാസ, ഇഎസ്ആര്‍ഐ, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, സാറ്റ്സെര്‍ച്ച്, ലാസ്പ്, സ്പേസ് ഫെഡറേഷന് ഓഫ് ഇന്ത്യ, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ് തുടങ്ങി ബഹിരാകാശ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണം സ്വപ്നയ്ക്കായിരുന്നു.
ബഹിരാകാശ പഠന മേഖലയിലെ അവസരങ്ങള്‍ പങ്കുവെയ്ക്കാന്‍ 10 സര്‍വകലാശാലകളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണ്‍ സാറ്റലൈറ്റ് പ്രോഗ്രാം ഇന്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (ഇന്‍സ്പയര്‍) പ്രതിനിധികളും പങ്കടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കമ്പനികളെയും ഏജന്‍സികളെയും സ്റ്റാര്‍ട്ടപ്പുകളെയും വിദഗ്ധരെയും ഒരു വേദിയിലെത്തിക്കാനും സംവദിക്കാനും ഗവേഷണ, സഹകരണസാധ്യതകള്‍ തുറക്കാനുമാണ് സ്പേസ് ടെക്നോളജി കോണ്‍ക്ലേവ് എന്നായിരുന്നു എസ്ജ് എന്നു പേരിട്ട പരിപാടിയെക്കുറിച്ച് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ മുഖ്യാതിഥി യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷിദ് ഖമീസ് അല്‍ ഷമേലി ആയിരുന്നു. യുഎഇ യുടെ ബഹിരാകാശ ദൗത്യമായ ഹോപ്പിനു വേണ്ടി ശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കാനുള്ള ‘ക്യാമ്പസ് റിക്രൂട്ടുമെന്റാ’യിരുന്നോ എഡ്ജ് എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ബഹിരാകാശ സ്ഥാപങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഹോപ്പി ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: