കൊല്ലം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒപ്പം ആശങ്കയും. ഇന്നലെ 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര് വിദേശത്തുനിന്നുള്ളവരാണ്. 18 പേര് നാട്ടുകാരും 2 പേര് തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്.
കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി, ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, നാല് പടപ്പക്കരക്കാര്,, ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി, ശൂരനാട് തെക്കേമുറി സ്വദേശി എന്നിവരാണ് സമ്പര്‍ക്കരോഗികള്‍. തമിഴ്നാട്ടുകാര്‍ ഇരുവരും സുനാമി കോളനിവാസികളാണ്.
സൗദിയില്‍ നിന്നെത്തിയ വെട്ടിക്കവല, കോക്കാട് സ്വദേശി, ദമാമില്‍നിന്നെത്തിയ പട്ടാഴി സ്വദേശി, ഒമാനില്‍ നിന്നെത്തിയ ഇളമാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ പോരുവഴി ഇടയ്ക്കാട് സ്വദേശി, ദമാമില്‍ നിന്നെത്തിയ മൂന്ന് പട്ടാഴി സ്വദേശിനികള്‍, ഖത്തറില്‍ നിന്നെത്തിയ ചന്ദനത്തോപ്പ് സ്വദേശി, കുവൈറ്റില്‍നിന്നെത്തിയ ചവറ കോട്ടയ്ക്കകം സ്വദേശി, സൗദിയില്‍ നിന്നെത്തിയ മയ്യനാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി, സൗദിയില്‍ നിന്നെത്തിയ മൈനാഗപ്പള്ളി സ്വദേശി, സൗദിയില്‍ നിന്നെത്തിയ കോട്ടുക്കല്‍ സ്വദേശി, സൗദിയില്‍ നിന്നെത്തിയ ഇട്ടിവ സ്വദേശി എന്നിവരാണ് മറ്റ് കോവിഡ് ബാധിതര്‍.
ശാസ്താംകോട്ടയിലും ചവറ, പോരുവഴി, കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം ഡിവിഷന് എന്നിവിടങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: