നീലേശ്വരം: തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പ്രക്ഷോപത്തിനൊരുങ്ങുന്നു. തൈക്കടപ്പുറം അഴിത്തല മുതല്‍ ചിത്താരി കടപ്പുറം വരെയുള്ള പരമ്പരാഗത മത്സ്യതൊഴിലാളികളാണ് തൊഴില്‍ നിലനിര്‍ത്താന്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം അധികൃതര്‍ തടയണമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം.അധികൃതര്‍ ഇത്തരം വള്ളങ്ങളെ നിയന്ത്രിച്ചിച്ചെങ്കില്‍ ഇവരുടെ വള്ളംകടലില്‍ വച്ച് തന്നെ തയെുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി. ഇതിനായി തീരദേശ പരമ്പരാഗത മത്സ്യതൊഴിലാളി സംഘടന രൂപീകരിച്ചു.
പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പുറം കടലില്‍ വല എറിഞ്ഞ് മീന്പിടികൂമ്പാള് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ചെറുമീനുകള്‍ മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല മണ്ണെണ്ണയുടെ വില വര്‍ധിക്കുകയം ഐസ് ഫാക്ടറിയില്‍ നിന്ന് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഐസ് കിട്ടാതെ വരികയും ചെയ്യുന്നു.കന്യാകുമാരി, തിരുവനന്തപുരം എന്നിവടങ്ങളിലെ 80 ഓളം വള്ളങ്ങള്‍ അഴിത്തല കേന്ദ്രമാക്കി മീന്‍ പിടിക്കുന്നുണ്ടെന്ന് ഇവര്‍ പരാതി ഉന്നയിക്കുന്നു.
എല്ലാ വര്‍ഷവും മെയ് ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ മാത്രമേ ഒഴുക്ക് വലക്കാര്ക്ക് മീന്‍ പിടിക്കാനുള്ള അധികാരമുള്ളൂ. അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് നിബന്ധന. എ.ഡി.എം, പോലീസ് ഫിഷറീസ്, വിവിധ മത്സ്യതൊഴിലാളി സംഘടനകള്‍, കമ്മീഷന് ഏജന്റുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ 2018 ജൂണില്‍ തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ തീരുമാനം ഒഴുക്ക് വല മത്സ്യതൊഴിലാളികള്‍ ലംഘിക്കുന്നത് കൊണ്ടാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സംഘടന രൂപീകരിച്ച് പ്രക്ഷോപത്തിനൊരുങ്ങുന്നത്.
150 ഓളം പരമ്പരാഗത വള്ളങ്ങളില്‍ 1500 ഓളം മത്സ്യ തൊഴിലാളികളാണ് ഉപജീവന മാര്‍ഗം നടത്തുന്നത്. വെങ്ങാട്ട് കുഞ്ഞിരാമന്, എ. തിലകന്, ടി.കെ.അശോകന്, വി.വി.സുഗതന്, വേണു പുഞ്ചാവി എന്നിവരാണ് രക്ഷാധികാരികള്‍. ഗണേശന് (പ്രസിഡണ്ട്), മനോഹരന് പുഞ്ചാവി (വൈസ് പ്രസിഡണ്ട്), ഷാജി അജാനൂര്‍ (സെക്രട്ടറി), സുരേന്ദ്രന് മരക്കാപ്പ് കടപ്പുറം (ജോ: സെക്രട്ടറി), ഇ.ശശി.അച്ചാംതുരുത്തി (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: