തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണകടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ജോലി നേടിയതിന് കേസെടുത്തു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ഡോ. ജയശങ്കര്‍ പ്രസാദ് നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. പ്രൈസ് വാ ഹൗസ് കൂപ്പേഴ്സ്, വിഷന്‍ ടെക്നോളജീസ് ആന്റ് സ്റ്റാഫിംഗ് സൊലൂഷന്‍സ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്ഐആര്റിലുള്ളത്. സ്വപ്നയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വിവിധയിടങ്ങളില്‍ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാല്‍ ഈ സര്‍വകലാശാല ബി.കോം കോഴ്സ് പോലും നടത്തുന്നില്ല.
ഈവ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ഐ ടി വകുപ്പിന് കീഴിലുള്ള സ്പെയിസ് പാര്‍ക്ക് കേരളയുടെ ഓപ്പറേഷന് മാനേജര്‍ ആയി സ്വപ്ന ജോലി നേടി. ഒന്നരലക്ഷത്തോള രൂപയായിരുന്നു ശമ്പളം. സ്വര്‍ണകടത്തിന് പിന്നാലെ ഇതും വലിയ വിവാദമായി. എന്നാല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടന്‍സിയ്ക്ക് വേണ്ടി വിഷന്‍ ടെക്നോളജീസ് ആന്റ് സ്റ്റാഫിംഗ് സൊലൂഷന്‍സ് ആണ് സ്വപ്നയെ നിയമിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയുടെ അറിവോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ നേതൃത്വത്തില്‍ നിയമനം നല്‍കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നു. സ്വപ്നയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പ സെക്രട്ടറി സ്ഥാനത്ത നിന്നും മാറ്റി.സ്വപ്നയക്കെതിരെ രകാജ ദ്രോഹകുറ്രം ചുമത്തിയ എന്‍ഐഎ അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും സ്വപ്നയുടെ നിയമനം സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ വമിര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഐടി വകുപ്പാ പരാതി നല്‍കിയത്. വഞ്ചനാകുറ്റത്തിന് കേസെടുത്തതോടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് സര്‍ക്കാരിന് വേണ്ടി നടത്തുന്ന കണ്‍സള്‍ട്ടന്‍സികളും പുനപരിശോധിക്കേണ്ടിവരും. വ്യാവസായിക ഇടനാഴി, കെഫോണ്‍ അടക്കമുള്ളവയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ പുനപരിശോധിക്കേണ്ടിവരും. സ്പ്രിങ്ക്ളര്‍, ഇബസ് വിവാദങ്ങളിലും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: