ആര്‍പ്പൂക്കര: (കോട്ടയം)കൊറോണ ആണെന്നു സംശയിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചേലത്താം പറമ്പില്‍ (പീടികയില്‍) അബ്ദുള്‍ സലാം (72) ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ ഇയാളെ ശക്തമായ തലവേദനയും ശരീരവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 26ന് കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ വൈറല്‍ ന്യൂമോണിയ ആണെന്നു കണ്ടെത്തി. രോഗം കലശലായതിനെ തുടര്‍ന്ന് പിന്നീട് കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ജൂലൈ 6ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ സ്രവം രണ്ടു തവണ എടുത്ത് കോവിഡ് 19 പരിശോധനയ്ക് അയച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ആരോഗ്യനില മോശമാകുകയും രാവിലെ 7.30 നോടു കൂടി മരണിച്ചു. കൊറോണ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം മരണശേഷം എടുത്ത് വൈറോളജി വിഭാഗത്തിലേയ്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുന്‍പ് അയച്ച പരിശോധനാ ഫലവും ഇതുവരെ ലഭിച്ചിട്ടില്ല. ഫലം വന്നതിനു ശേഷമേ കൊറോണ മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കുവാന്‍ കഴിയൂ എന്ന് പകര്‍ച്ചവ്യാധി വിഭാഗം മേധാവിയും കൊറോണ വിഭാഗം നോഡല്‍ ഓഫീസറുമായ ഡോ.ആര്. സജിത്ത് കുമാര്‍ പറഞ്ഞു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: