തിരുവനന്തപുരം: ജൂലൈ 16നു ആരംഭിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലം അദ്ധ്യാത്മ രാമായണ പാരായണ യജ്ഞം ഭാഗവത ശുകം മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്യുന്നു.
‘കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്ത് തുളവായ ദിവ്യന്
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍
ആനന്ദ ലബ്ധിക്കിനി എന്തുവേണം’
രാമായണ പാരായണത്തിന്റെ സുകൃതം നിറയുന്ന മറ്റൊരു കര്‍ക്കടകമാസം വരവായി. പ്രാത:സ്മരണീയനായ ഭാഷാ പിതാവ്, തുഞ്ചത്തു രാമാനുജന് എഴുത്തച്ഛന് കിളിപ്പാട്ടായി നമ്മുക്ക് നല്കിയ അമൃതരസമായ മാധുര്യം നുകരുവാനുള്ള അസുലഭ ദിനങ്ങള്‍. ഏതൊരു സനാതന ധര്‍മ്മ വിശ്വാസിക്കും ഇത് ആത്മസമര്‍പ്പണത്തിന്റ പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി സമസ്തവും ശ്രീരാമദേവനില്‍ സമര്‍പ്പിച്ച്, ശ്രീരാമനാമ സങ്കീര്‍ത്തനത്തിലൂടെ ഭക്തിസാഗരത്തില്‍ ആറാടുവാന്‍ ലഭിക്കുന്ന അസുലഭ സൗഭാഗ്യ ദിനങ്ങള്‍.
രാമായണത്തിന് സഹസ്രാബ്ദങ്ങളുടെയോ യുഗങ്ങളുടെയോ പഴക്കമുണ്ടാകാം. ആദികാവ്യമാണത്, പക്ഷെ ഈ കാഘട്ടത്തിന്റെയും മഹാകാവ്യമായി രാമായണം നിലനില്ക്കുന്നു. ഇനിയെത്ര സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും അത് അങ്ങനെ തന്നെ നിലനില്ക്കും. അതാണ് രാമായണത്തിന്റെ കാലാതീതമായ പ്രസക്തി. ആദികവി അവതാരപുരുഷനായ ശ്രീരാമചന്ദ്രദേവനെ മര്യാദരാമനായി ആദ്യപുരുഷാര്ഥമായ ധര്‍മ്മത്തിനാണ് ഊന്നല്‍ കൊടുത്തത്. ശ്രീരാമദേവന്റെ ധര്‍മ്മനിഷ്ഠയും ധര്‍മ്മ ബോധവുമാണ് വാല്മീകി മഹര്‍ഷി ഏറ്റവും സവിശേഷമായി ഉയര്‍ത്തി പിടിച്ചിരിക്കുന്നത്. മഹര്‍ഷിയുടെ പ്രഖ്യാപനം തന്നെ ‘രാമോവിഗ്രഹവാന്‍ ധര്‍മഃ’ എന്നാണ്. എന്നാല്‍ ഭാഷ പിതാവിന്റെ അധ്യാത്മരാമായണം മനുഷ്യനെ ഈശ്വരനാക്കി ഉയര്‍ത്തുന്നതിലൂടെ ഭക്തി-ജ്ഞാന-വൈരാഗ്യങ്ങള്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്
. ശ്രീരാമചന്ദ്ര ദേവന് സാഷാല്‍ പരമാത്മാവ് തന്നെയാണ് എന്നും സീതാദേവി സൃഷ്ടിക്കു കാരണമായ മൂലപ്രകൃതിയെയാണ് എന്നും നമ്മുക്ക് പറഞ്ഞു തരുന്നു. മറ്റൊരര്‍ത്ഥത്തില്‍ എഴുത്തച്ഛന്റെ രാമായണത്തില്‍ പ്രകൃതി-പുരുഷ തത്ത്വങ്ങളെയാണ് സീതാരാമന്മാരായി അവതരിപ്പിക്കുന്നത്. ജൂലൈ 16നു ആരംഭിക്കുന്ന അദ്ധ്യാത്മ രാമായണ പാരായണ യജ്ഞത്തിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു.ഇപ്പോഴത്തെ പ്രത്ത്യേക സാഹചര്യം കണക്കിലെടുത്തു
Zoom Platform –ല്‍ ആണ് പരിപാടികള്‍ നടത്തുന്നത്. മീറ്റിംഗ് ഐഡി:
Meeting ID: 856 6073 3037 Password: geetha
എല്ലാ ശനിയും ഞായറും ദിവസങ്ങളില്‍ വൈകിട്ട് ഏഴു മണിമുതല്‍ ആണ് പരിപാടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: