തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുകയറുമ്പോഴും മുഖ്യമന്ത്രിയുടെ കള്ളം തള്ളലിന് കുറവില്ല.
ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെയും പറഞ്ഞത്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണെന്നും അവകാശപ്പെട്ടു.
കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ നാലു സംസ്ഥാനങ്ങലെ മാത്രം താരതമ്യം ചെയ്താണ് ലോകത്തിലെ മികച്ചത് എന്ന വാദം മുഖ്യമന്ത്രി നടത്തിയത്ഇതല്ലാതെ വേറയും സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട് എന്നകാര്യം മറക്കരുത്.. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നിവയിലെല്ലാം കേരളമാണ് മുന്ന ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
രാജ്യത്ത് രോഗബാധിതരെ നേരത്തെ കണ്ടെത്തിയതും സമയബന്ധിതമായ പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തലും രോഗമുക്തിനിരക്കു വര്‍ധിപ്പിക്കാനും മരണനിരക്കു കുറയ്ക്കാനും സഹായിച്ചു എന്നത് നേരാണ്. പക്ഷേ കേരളത്തേക്കാല്‍ ഏറെ മുന്നിലുള്ള സംസ്ഥാനങ്ങള്‍ നിരവധിയാണ്. രോഗമുക്തിനിരക്കു മാത്രം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടേത് വെറും തള്ളല്‍ മാത്രമെന്ന് ഉറപ്പിക്കാം.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 63.02 ശതമാനമാണ് 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേരളം ആ പട്ടികയില്‍ ഇല്ല.
ലഡാക് (85.45%),ഡല്‍ഹി (79.98%),ഉത്തരാഖണ്ഡ് (78.77%),ഛത്തീസ്ഗഢ് (77.68%),ഹിമാചല്‍ പ്രദേശ് (76.59%),ഹരിയാന (75.25%),ചണ്ഡീഗഢ് (74.60%),രാജസ്ഥാന് (74.22%),മധ്യപ്രദേശ് (73.03%),ഗുജറാത്ത് (69.73%),ത്രിപുര (69.18%),ബിഹാര്‍ (69.09%),പഞ്ചാബ് (68.94%ഒഡിഷ (66.69%),മിസോറം (64.94%),അസം (64.87%),തെലങ്കാന (64.84%),തമിഴ്നാട് (64.66%),ഉത്തര്‍പ്രദേശ്( 63.97%) എന്നിവിടങ്ങളിലെ രോഗമുക്തി ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. കേരളത്തിലെ രോഗ മുക്തി ദേശീയ ശരാളരിപോലും ഇല്ലാതിരിക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന തള്ളല്‍.
മരണ നിരക്കില്‍ കേരളം ഒന്നാമന് എന്നു മുഖ്യ മന്ത്രി കണക്കു നിരത്തി പറയുന്നു.ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിയില്‍ 1.77 ശതമാനവും തമിഴ്നാട്ടിന്റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്റെ മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. എന്ന മുഖ്യമന്ത്രിയുടെ കണക്ക് ശരിയാണ്.
എന്നാല്‍ അസാം, മണിപ്പൂര്‍, തൃപുര , സി്ക്കിം, മിസോറാം തുടങ്ങി 9 സംസ്ഥാനങ്ങളിലെ മരണനിരക്ക് കേരളത്തിലേതിനേക്കാള്‍ കുറവാണെന്ന കാര്യം മറച്ചുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: