കൊല്ലം: പെട്രോള്‍ പമ്പ് ജീവനക്കാരനും ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴാം മൈല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന് ശാസ്താംകോട്ട മനക്കര സ്വദേശി (62), ശാസ്താംകോട്ട രാജഗിരി സ്വദേശിനി (24) അവരുടെ മൂന്നും ഒന്നും വയസുള്ള ആണ്‍കുട്ടികള്‍, ശാസ്താംകോട്ട രാജഗിരി സ്വദേശി (60) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പെട്രോള്‍ പമ്പ് ജീവനക്കാരാനായ ശാസ്താംകോട്ട മനക്കര സ്വദേശിക്ക് യാത്രാ ചരിതമില്ല. ജൂലൈ ഒന്‍പതിനാണ് അവസാനമായി ജോലിക്കെത്തിയത്. ഭാര്യയും മകനും മരുമകളും കൊച്ചുമകളോടൊപ്പം താമസിക്കുകയായിരുന്നു. ജൂലൈ 11ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ മത്സ്യവില്പനക്കാരനായ ജൂലൈ 11ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള ശാസ്താംകോട്ട രാജഗിരി സ്വദേശിയുടെ ഭാര്യ (24), മൂന്നും ഒന്നും വയസുള്ള മക്കള്‍.
ശാസ്താംകോട്ട രാജഗിരി സ്വദേശി (60) ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവില്പനക്കാരനാണ്. ഇദ്ദേഹം ജൂലൈ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച 33 വയസുള്ള യുവതിയുടെ ഭര്‍തൃപിതാവാണ്. ജൂലൈ ആറു മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: