തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതിയുടെ വിധി തിരിച്ചടിയായി.
ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം രാജകുടുംബത്തിനമാണെന്ന് സുപ്രിം കോടതി അസന്നിഗ്ദമായി പറഞ്ഞതോടെ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിക്കാനുള്ള ഇടതു സ്വപ്നമാണ് പൊളിഞ്ഞത്.
ക്ഷേത്രം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ക്ഷേത്രത്തിലെ ഇടതുസംഘടനകളായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന ഗൂഢലക്ഷ്യമായിരുന്നു പിന്നില്‍. സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന. റഫറണ്ടത്തില്‍ കര്മ്മചാരിസംഘവും ഐഎന്‍ടിയുസിയും ശിവസേനയുമടക്കമുള്ള സംയുക്തയൂണിയനെ പരാജയപ്പെടുത്തിയാണ് ഇവര്‍ ആധിപത്യമുറപ്പിച്ചത്. ഇതിന് വരണാധികാരിയായിരുന്ന ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പിന്തുണയുമുണ്ടായിരുന്നു.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമെന്ന ധാരണയിലാണ് റഫറണ്ടം നടത്തി സിഐടിയു ആധിപത്യമുറപ്പിച്ചത്.
പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദന് സജീവമായി വിഷയത്തില്‍ ഇടപെട്ടു. രാജകുടുംബത്തിനെതിരെ നിയമനടപടികളുമായി നീങ്ങിയ അഭിഭാഷകന് അനന്തപത്മനാഭനും വിഎസുമായി അടുത്തബന്ധമാണുള്ളത്.
ക്ഷേത്രഭരണം തങ്ങളുടെ വരുതിയിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കരുക്കള്‍ നീക്കി. ഇതിന്റെ ഭാഗമായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരന് എഡിജിപി എ.ഹേമചന്ദ്രന്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പട്ടിക സര്‍ക്കാര്‍ സമര്‍പ്പിച്ചത്. നിയമപ്രകാരം മൂന്നുപേരടങ്ങുന്ന ഭരണസമിതിയേ രൂപീകരിക്കാനാവൂ എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി.വിശ്വനാഥന് കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം കോടതി തള്ളുകയും ജില്ലാജഡ്ജിയുടെ പേര് പേര് മുന്നോട്ടുവയ്ക്കുകയുമായിരുന്നു. അഞ്ചംഗ ഭരണസമിതിയിലെ ഒരംഗത്തെമാത്രം നിയമിക്കുന്നതില്‍ ഇടപെടാമെന്നായിരുന്നു സര്‍ക്കാരിന് അനുകൂലമായി ഉണ്ടായ ഏക പരാമര്‍ശം. എന്നാല്‍ ഈ നിയമനവും ജില്ലാജഡ്ജി അംഗീകരിച്ചാല്‍ മാത്രമേ സാധ്യമാവൂ. രാജകുടുംബത്തെ ട്രസ്റ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന വാദത്തിനും തിരിച്ചടിയേറ്റു. ഇതോടെ ഭരണസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന രാജകുടുംബത്തിന്റെ വാദവും അംഗീകരിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ ന്നിന്ന് മാറ്റി പ്രത്യേക സമിതിക്ക് കൈമാറണമെന്നതായിരുന്നു പിണറായി വിജയന്റെ നിലപാട്. രാജകുടുംബത്തിന്റെ സ്വത്ത് എന്നത് രാജ്യത്തിന്റെ സമ്പത്താണ്. അല്ലാതെ അത് രാജകുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും ആയിരുന്നു നിലപാട്.സുപ്രീം കോടതിയുടെ വിധിയോടെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: