വടകര: കോവിഡ് 19 ബാധിച്ച വ്യക്തിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തത് മറച്ചുവെച്ച് നാട്ടില്‍ കറങ്ങി നടന്ന കീഴല്‍ സ്വദേശിയായ യുവജനനേതാവിനെതിരെ നാട്ടുകാര്‍ മുഖ്യമന്ത്രിയുള്‍പ്പെടെ യുള്ളവര്‍ക്ക് പരാതി നല്കി.
ഇദ്ദേഹത്തിന്റെ മുന്നില്‍ വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പം യാത്രചെയ്ത കോവിഡ് പോസിറ്റീവ് ആയ രോഗിയെ കൊണ്ടുപോയത്. എന്നാല്‍ യുവജനനേതാവ് ഇത് മറച്ചുവെച്ചു വിവിധ പരിപാടികളില്‍ പങ്കെടുത്തെന്നാണ് പരാതി. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിരീക്ഷണത്തില്‍ പോകേണ്ട ആളുകള്‍ ഉള്‍പ്പെടെ പ്രദേശത്തു കറങ്ങി നടക്കുന്നത് പ്രദേശവാസികള്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും അത് ഗൗനിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും റൂറല്‍ എസ്പിക്കും വടകര എസ്എച്ച്ഒവിനും പരാതിയും സങ്കട ഹര്‍ജിയും സമര്‍പ്പിച്ചത്.
സമ്പര്‍ക്കം മറച്ചുവെച്ച ഇയാള്‍ക്കെതിരെയും സമ്പര്‍ക്ക വലയത്തിലുള്ള വ്യക്തികള്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കാത്തതിനെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. സമ്പര്‍ക്കം മറച്ചുവെച്ച് യുവജനനേതാവ് നാട്ടില്‍ കറങ്ങിയതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ നേതാവിന് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തുവന്നു. ക്വാറന്റൈന് ലംഘിച്ച് കറങ്ങിയില്ലെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: