ഇടുക്കി: ജില്ലയില്‍ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് കൊറോണ രോഗികള്‍. ഇന്നലെ മാത്രം ദമ്പതികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നിരിക്കുന്നത്. അഞ്ച് പേര് വിദേശത്ത് നിന്നും 10 പേര് ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഫലം നെഗറ്റീവായവര്‍ ഇന്നലെയില്ല.
അതേ സമയം ഇന്നലെ രാജാക്കാട് സ്വദേശിയ്ക്ക് മരണ ശേഷം കൊറോണ ബാധ കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇവരുടെ സ്രവ സാമ്പിള്‍ വീണ്ടും പരിശോധനക്ക് എടുത്തിട്ടുണ്ട്. മരണകാരണം ഹൃദ്യോഗമാണെന്നാണ് ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ നല്കുന്ന വിശദീകരണം. ഫലം പോസിറ്റീവായാലും സര്‍ക്കാര്‍ കണക്കില്‍ ഇതിനാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.
ഈ മാസം ഇതുവരെ മാത്രം 93 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. മരിച്ച രാജാക്കാട് സ്വദേശി വത്സമ്മയടക്കം നാല് പേര്‍ക്കാണ് ഉറവിടം അറിയാതെ അടുത്തിടെ കൊറോണ ബാധിച്ചത്. ശനിയാഴ്ച 5 പേര്‍ക്കും വെള്ളിയാഴ്ച 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ വരെ ആകെ 207 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ 114 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഇതര ജില്ലകളിലാണ്. 93 പേര്‍ക്ക് രോഗം ഇതുവരെ ഭേദമായി. ഇടുക്കി സ്വദേശികളായ നാല് പേര് കോട്ടയം മെഡിക്കല്‍ കോളേജിലും ഒരാള്‍ വീതം എറണാകുളത്തും മഞ്ചേരിയിലും ചികിത്സയിലുണ്ട്. പാലക്കാട് സ്വദേശികളായ രണ്ട് പേരും കോട്ടയം സ്വദേശിയായ ഒരാളും ഇടുക്കിയിലും ചികിത്സയിലുണ്ട്. ജില്ലയിലെ കൊറോണ രോഗികള്‍ ആദ്യമായാണ് 100 പിന്നിട്ടത്.
രോഗം സ്ഥിരീകരിച്ചവര്‍
1. കാമാക്ഷി സ്വദേശിനിയായ 49കാരി, ഇവരുടെ ന്യൂദല്‍ഹിയില്‍ നിന്നെത്തിയ മകള്‍ക്കും ചെറുമകനും ജൂണ്‍ 5ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. 10ന് ആണ് സ്രവം ശേഖരിച്ചത്.
2. ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്നെത്തിയ കുമളി സ്വദേശിയായ 29കാരന്. ഷാര്‍ജയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തി, അവിടെ നിന്നും ടാക്സിയില്‍ കുമളിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
3. ജൂണ്‍ 30ന് റിയാദില്‍ നിന്ന് എത്തിയ രാജകുമാരി സ്വദേശിയായ 29കാരന്. കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി അവിടെ നിന്ന് ടാക്സിയില്‍ രാജകുമാരിയില്‍ വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
4. ജൂണ്‍ 26ന് ഷാര്‍ജയില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിയായ 57കാരന്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
5. ജൂലൈ 2ന് മസ്ക്കറ്റില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശിയായ 23കാരന്. കൊച്ചി എയര്‍
പോര്‍ട്ടില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയെത്തി. അവിടെ നിന്ന് അച്ഛനൊപ്പം സ്വന്തം വാഹനത്തില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
6. ജൂണ്‍ 29ന് ഷാര്‍ജയില്‍ നിന്ന് സഹോദരനൊപ്പം നാട്ടിലെത്തിയ കാഞ്ചിയാര്‍ സ്വദേശിയായ 35കാരന്. കോഴിക്കോട് നിന്ന് ടാക്സിയില്‍ കാഞ്ചിയാറ്റിലെത്തി സഹോദരനൊപ്പം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
7. ജൂണ്‍ 26ന് മുംബൈയില്‍ നിന്ന് മക്കള്‍ക്കൊപ്പം എത്തിയ ഉപ്പുതറ സ്വദേശിനിയായ 29കാരി. ട്രെയിനില്‍ എറണാകുളത്തെത്തിയ ഇവര്‍ അവിടെ നിന്ന് ടാക്സിയില്‍ ഉപ്പുതറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
8. ജൂണ്‍ 29ന് മുംബൈയില്‍ നിന്ന് ട്രെയിനിലെത്തിയ കരിമണ്ണൂര്‍ സ്വദേശിയായ 26 കാരന്. എറണാകുളത്തു നിന്നും ടാക്സിയില്‍ കരിമണ്ണൂരെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
9. ജൂലൈ 5ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിയായ 63കാരന്. കമ്പത്ത് നിന്ന് സ്കൂട്ടറില്‍ യാത്ര ചെയ്ത് എത്തിയ ഇദ്ദേഹം ആനവിലാസത്ത് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
10. ജൂലൈ 5ന് തേനിയില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശിയായ 57കാരന്. തേനിയില്‍ നിന്ന് ബോഡിമെട്ട് വരെ ടാക്സിയിലും അവിടെ നിന്ന് പൂപ്പാറ വരെ ബൈക്കിലും എത്തി. പൂപ്പാറയില്‍ നിന്ന് നെടുങ്കണ്ടം, നെടുങ്കണ്ടത്ത് നിന്ന് കട്ടപ്പന വരെയും സ്വകാര്യ ബസില്‍ എത്തി. തടിയമ്പാട് ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
11. ജൂണ്‍ 29ന് തമിഴ്നാട് തേനിയില്‍ നിന്ന് എത്തിയ തടിയമ്പാട് സ്വദേശിനിയായ 29കാരി. തേനിയില്‍ നിന്ന് തടിയമ്പാടിന് സ്വകാര്യ വാഹനത്തില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
12 & 13. ജൂലൈ രണ്ടിന് തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്ന് വന്ന കാഞ്ചിയാര്‍ സ്വദേശികളായ ദമ്പതികള്‍ (55, 49). ഗൂഡല്ലൂരില്‍ നിന്ന് കാഞ്ചിയാറിലേക്ക് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
14. ജൂലൈ ഒമ്പതിന് മുംബൈയില്‍ നിന്ന് വന്ന വണ്ണപ്പുറം സ്വദേശിയായ 36കാരന്. മുംബൈയില്‍നിന്ന് ഹൈദരാബാദിന് വിമാനത്തില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ വണ്ണപ്പുറം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
15. ജൂലൈ ഒമ്പതിന് കൊറോണ സ്ഥിരീകരിച്ച ശങ്കരന്‍കോവിലില്‍ നിന്നെത്തിയവരുടെ കുടുംബാംഗമായ 42കാരന്. ശങ്കരന്‍കോവിലില്‍ നിന്ന് കുമളിയിലേക്കും കുമളിയില്‍ നിന്ന് മൂന്നാറിലേക്കും ടാക്സിയില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
16. ജൂണ്‍ 23 തിരുനെല്‍വേലിയില്‍ നിന്ന് കുമളിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനിയായ 30കാരി. കുമളിയിലേക്കും അവിടെ നിന്ന് മൂന്നാറിലേക്കും വെവ്വേറെ ടാക്സിയില്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏഴിന് സ്രവ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. പിന്നീട് 10 നാണ് സ്രവം പരിശോധനക്ക് എടുത്തത്.
ജില്ലയിലാകെ വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുള്ളവര്‍ 5761 പേരാണ്. ആശുപത്രികളില്‍ 104 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ വരെ ആകെ 13,518 പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. 481 പേരുടെ പരിശോധനാ ഫലം ഇനി വരാനുണ്ട്. ഇന്നലെ 333 പേരുടെ പരിശോധനാഫലം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: