Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേതനമില്ല; ജീവിതം വഴിമുട്ടി ക്ഷേത്രജീവനക്കാര്‍, പല ക്ഷേത്രങ്ങളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പോലുമില്ല

വരുമാനമുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അമിതാവേശം കാണിക്കുന്ന ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2020, 10:33 pm IST
in Kerala

കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടതോടെ മാസങ്ങളായി വേതനം ലഭിക്കാതെ ക്ഷേത്ര ജീവനക്കാര്‍. ശാന്തി, കഴകം, വാദ്യം, അടിച്ച് തളി, വഴിപാട് കൗണ്ടര്‍ ക്ലാര്‍ക്ക് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അഞ്ച് മാസമായി വേതനം ലഭിക്കാതെ ഇത്തരത്തില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. 

ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്ന പല ക്ഷേത്രങ്ങളുടെയും അക്കൗണ്ടുകളില്‍ ഇപ്പോള്‍ മിനിമം ബാലന്‍സ് പോലുമില്ല.  എന്നാല്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും അതത് മാസത്തെ ശമ്പളവും ആനുകൂല്ല്യവും കൃതമായി കൈപ്പറ്റുന്നുണ്ട്. സ്‌പെഷല്‍ ഗ്രെയ്ഡ്, എ ഗ്രെയ്ഡ് ക്ഷേത്ര വരുമാനത്തിന്റെ നിശ്ചിത ശതമാനം അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ ഈടാക്കിയാണ് ബോര്‍ഡ് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 

വരുമാനമുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അമിതാവേശം കാണിക്കുന്ന ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്. ക്ഷേത്രവരുമാനത്തില്‍ നിന്നാണ് കാലങ്ങളായി ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എ ഗ്രെയ്ഡ്, സ്‌പെഷ്യല്‍ ഗ്രെയ്ഡ് ക്ഷേത്രങ്ങളില്‍ അതത് ക്ഷേത്രങ്ങളിലെ വരുമാനമുപയോഗിച്ചും വരുമാനം കുറഞ്ഞ ബി,സി,ഡി ഗ്രെയ്ഡ് ക്ഷേത്രങ്ങളില്‍ സ്വന്തം വരുമാനത്തിന് പുറമെ സര്‍ക്കാര്‍ സഹായത്തിലുമാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 

ക്ഷേത്രങ്ങളിലെ നിലവിലെ ഗ്രെയ്ഡിങ് നടത്തിയിരിക്കുന്നത് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. 75 ലക്ഷത്തിന് മുകളില്‍ സ്‌പെഷ്യല്‍ ഗ്രെയ്ഡ്, 25 ലക്ഷം മുതല്‍ 75ലക്ഷം വരെ എ ഗ്രെയ്ഡ്, 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ ബി ഗ്രെയ്ഡ്, മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരെ സി ഗ്രെയ്ഡ്, മൂന്ന് ലക്ഷം വരെ ഡി ഗ്രെയ്ഡ് എന്നിങ്ങനെയാണ് നിലവിലെ വിഭജനം. ക്ഷേത്രജീവനക്കാരുടെ വേതനം നിശ്ചയിക്കുന്നതും ഗ്രെയ്ഡ് അനുസരിച്ചാണ്. 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1330 ക്ഷേത്രങ്ങളും, അഞ്ച് മഠങ്ങളും, നാല് കോവിലുകളുമുള്‍പ്പടെ 1339 ആരാധനാലയങ്ങളാണുള്ളത്. ഇതിന് പുറമെ പ്രധാന ക്ഷേത്രങ്ങളുടെ ഭാഗമയി എണണൂറോളം ഉപക്ഷേത്രങ്ങളുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണേര്‍പ്പെടുത്തിയതോടെ ക്ഷേത്രവരുമാനം നിലച്ചു. നേരത്തെ തന്നെ മാസങ്ങളായി ശമ്പള കുടിശ്ശികയുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ശമ്പള വിതരണം നിര്‍ത്തി. തലമുറകളായി ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഉപജീവന മാര്‍ഗമാണ് ഇതോടെ പൂര്‍ണ്ണമായും നിലച്ചത്.  

Tags: ക്ഷേത്രംശമ്പളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.