Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍, ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്, 19 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്റിഗോ ജി8 7227 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് റിയാദില്‍ നിന്ന് എസ്യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 52കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2020, 10:18 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 17 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 19 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്റിഗോ ജി8 7227 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് റിയാദില്‍ നിന്ന് എസ്യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 52കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശി 21കാരി, 30ന് മംഗള-ലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശി 33കാരന്‍, റോഡ് മാര്‍ഗം ജൂലൈ രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശി 49കാരന്‍, ജൂലൈ നാലിന് എത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂണ്‍ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 34കാരന്‍, മൂന്ന് വയസുകാരി, ന്യൂമാഹി സ്വദേശി 45കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശികളായ 14കാരന്‍, 18കാരന്‍, ജൂലൈ ഏഴിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, തളിപ്പറമ്പ് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. രോഗബാധ സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മൈസൂര്‍ സ്വദേശിയും ഡിഎസ്സി ഉദ്യോഗസ്ഥന്‍ ആലപ്പുഴ സ്വദേശിയുമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 704 ആയി. ഇവരില്‍ 395 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 46കാരന്‍, പുത്തൂര്‍ സ്വദേശി 50കാരന്‍, പഴയങ്ങാടി സ്വദേശി 36കാരന്‍, പാനൂര്‍ സ്വദേശികളായ 34കാരന്‍, 43കാരന്‍, വളപട്ടണം സ്വദേശി 33കാരന്‍, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി 54കാരന്‍, തളിപ്പറമ്പ് സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 25കാരന്‍, 32കാരന്‍, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശി 30കാരന്‍, പട്ടുവം സ്വദേശി 34കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശികളായ 60കാരന്‍, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശി 34 കാരന്‍, കൊളച്ചേരി സ്വദേശി 29കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24833 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 225 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 24443 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 18542 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 17692 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16520 എണ്ണം നെഗറ്റീവാണ്. 532 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

മുണ്ടേരി-6, 16, ഇരിട്ടി- 16, ന്യൂമാഹി- 5, തളിപ്പറമ്പ്- 13, പെരളശ്ശേരി- 3 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, കണ്ടോണ്‍മെന്റ് ബോര്‍ഡ് ഏരിയയിലെ രണ്ടും മൂന്നും വാര്‍ഡുകള്‍ പൂര്‍ണമായും ബാക്കി പ്രദേശങ്ങള്‍ ഭാഗികമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണുകളായിരുന്ന ഇരിട്ടി-32, ചെമ്പിലോട്- 13, കതിരൂര്‍- 18, രാമന്തളി- 11, ചിറ്റാരിപ്പറമ്പ- 4, കൊളച്ചേരി- 5, മട്ടന്നൂര്‍- 6, പിണറായി- 5, മുഴപ്പിലങ്ങാട്- 10 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Tags: covidകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.