കുവൈറ്റ് സിറ്റി – കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,835 സാന്പിളുകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ചതില്‍ 836 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ച രാജ്യത്തെ ആകെ എണ്ണം 54,894 ആയി. 649 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 44,610 പേരാണ് രോഗമുക്തരായത്. ചികിത്സയിലായിരുന്ന നാലുപേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊറോണ മരണസംഖ്യ 390 ആയി.
പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 548 പേരും 287 പേര് വിദേശികളുമാണ്. ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് 227 പേരുമായി അഹമ്മദിയില്‍ നിന്നുമാണ്. ആരോഗ്യമേഖല തിരിച്ച് ജഹ് റയില്‍ നിന്നും 195 പേരും ഫര്‍വാനിയയില്‍ 175 ഉം ഹവല്ലിയില്‍ നിന്നും 131 പേരിലും ക്യാപിറ്റല്‍ ഏരിയയില്‍ 108 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള 9,894 പേരില്‍ 151 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: