കരുനാഗപ്പള്ളി: തൊടിയൂര്‍ കല്ലേലിഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കാലിച്ചന്ത ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി. ശാസ്താംകോട്ട സ്വദേശിയായ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കഴിഞ്ഞ നാലിന് കല്ലേലിഭാഗം മാരാരിത്തോട്ടത്ത് പ്രവര്‍ത്തിക്കുന്ന കാലിച്ചന്തയില്‍ എത്തി നാലുമണിക്കൂറോളം ചെലവഴിച്ചിരുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കാലിച്ചന്ത. ഈ പശ്ചാത്തലത്തിലാണ് കാലിച്ചന്തയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഉടമയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൊടിയൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ കാലിച്ചന്തയിലും സമീപപ്രദേശങ്ങളിലും പരിശോധനയും നിരീക്ഷണവും നടത്തി. കാലിച്ചന്തയിലെ ജീവനക്കാരായിരുന്ന മൂന്നു തമിഴ്നാട് സ്വദേശികളോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ ആന്റിബോഡി ടെസ്റ്റ് അടുത്തദിവസം നടത്തും. ഇതിന്റെ റിസള്‍ട്ട് വരുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: