കോഴിക്കോട്: സിആര്‍പിഎഫ് ജവാന്മാരും വീരമൃത്യു വരിച്ച ജവാന്മാരുടെ കടുബാംഗങ്ങളുടെയും കൂട്ടായ്മയായ അമര്‍ ജ്യോതി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെയ്സ് ഷീല്‍ഡ് നല്കി. ജില്ലയിലെ പ്രതിരോധ പ്രര്‍ത്തനങ്ങളില്‍ ഏര്പ്പട്ടിരിക്കുന്ന പോലീസ്, അഗ്നിശമനസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫെയ്സ് ഷീല്‍ഡ് നല്‍കിയത്. അഗ്നിശമനസേന റീജണല്‍ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ബീച്ച് ഹോസ്പിറ്റല്‍, മലബാര്‍ മെഡിക്കല്‍ കോളേജ്, കൊഴിലാണ്ടി ഗവ ഹോസ്പ്പിറ്റല്‍, വടകര, നാദാപുരം, പേരാമ്പ്ര, താമരശ്ശേരി, ബാലുശ്ശേരി, നരിക്കുനി. എന്നീ ഗവ. ഹോസ്പിറ്റലുകളിലും ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലുമാണ് ജീവനക്കാര്‍ക്ക് ഫെയ്സ് ഷീല്‍ഡ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: