ദുബായ്: ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഗള്‍ഫിലെ അധോലോകത്തിന്. മാഫിയത്തലവന്മാരും ഐഎസ് ഭീകര തലവന്മാര്ക്കും നിയന്ത്രിക്കുന്ന അധോലാകമാണിത്. അഗോളതലത്തിലുള്ള ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന് വലിയ തോതില്‍ പണം നല്‍കുന്നത് ഈ സംഘമാണെന്നത് അന്വേഷണ ഏജന്‍സികളെല്ലാം സമ്മതിച്ചിട്ടുണ്ട്.
ഗള്‍ഫ് കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഡാന്‍സ് ബാറുകളാണ്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒന്നിച്ചു ചേരുന്ന സ്ഥലം ഡാന്‍സ് ബാറുകളാണ്. പെണ്ണും പണവും കൊടുത്ത് പ്രാദേശികമായി സ്വാധീനമുള്ള അറബികളെ സ്വാധീനിക്കുന്നതിനാല്‍ അനധികൃമായി നടക്കുന്ന ബാറുകളെ പോലും അധികൃതര്‍ തൊടില്ല.
നിരവധി മലയാളികള്‍ ഡാന്‍സ് ബാര്‍ മുതലാളിമാരാണ്്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്റെ മക്കള്‍ക്ക് ഡാന്സ്ബാര് ഉള്ള കാര്യം അടുത്ത കാലത്താണ് പുറത്തായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി തല്ലിയ കൊല്ലം സ്വദേശിയും ഡാന്‍സ് ബാര്‍ ഉടമയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയായി പറയുന്ന സ്വപ്ന സുരേഷും ഡാന്‍സ് ബാര്‍ നടത്തിയാണ് സ്വാധീനവും സമ്പത്തും ഉണ്ടാക്കിയത്.
മാഫിയ തലവന്മാരില് നിന്ന് തീവ്രവാദി നേതാക്കളിലേയ്ക്ക് അധോലാകത്തിന്റെ നിയന്ത്രണം മാറിയതോടെ അയക്കുന്ന കള്ളപ്പണത്തിന്റേയും സ്വര്‍ണത്തിന്റേയും ഉപയോഗത്തിലും വ്യത്യാസം വന്നു. കേരളത്തിലേക്ക് അനധികൃതമായി വന്ന പണമെല്ലാം ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ദേശീയ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: