തൃശൂര്‍: കൊറോണ വ്യാപന സാഹചര്യത്തെ മുന്‍നിര്‍ത്തി ഏങ്ങണ്ടിയൂര്‍ ചേറ്റുവ ഹാര്‍ബറിലെ മത്സ്യവിപണന തിരക്കുകള്‍ കുറയ്ക്കാന്‍ കര്‍ശന നടപടിയെടുക്കും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ കോഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തിരക്കുള്ള ഹാര്‍ബറാണ് ചേറ്റുവ ഹാര്‍ബര്‍. ആയിരത്തോളം മത്സ്യതൊഴിലാളികളാണ് ദിവസവും ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. മറ്റു ജില്ലയില്‍ നിന്ന് വരുന്ന വള്ളങ്ങളും ബോട്ടുകളും നിലവില്‍ ഹാര്‍ബറില്‍ മീന്‍ വില്ക്കുവാന് അനുമതിയില്ല. മീന്‍ വാങ്ങാന്‍ വരുന്ന ചെറുകച്ചവടക്കാരുടെ തിരക്കാണ് നിലവില്‍ ഹാര്‍ബറില്‍ നിയന്ത്രിക്കാതെ കഴിയുന്നതെന്നും മീന്‍ ലേലം ചെയ്യുന്ന സ്ഥലത്തും മാസ്ക്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പലരും ഹാര്‍ബറില്‍ പണിയെടുക്കുന്നുണ്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നിലവില്‍ ഒരു സമയത്ത് ഇരുപത്ത് ചെറുകച്ചവടക്കാരെയാണ് പാസ് മൂലം ഹാര്‍ബറിന്റെ അകത്തേക്ക് കടത്തിവിടുന്നത്. സന്ദര്ശക്കര്ക്കും അകത്തേക്ക് കടക്കാന്‍ അനുമതിയില്ല. ഹാര്‍ബറില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നീരിക്ഷണം ശക്തമാക്കാനും,പത്ത് പേര് അടങ്ങുന്ന ഹാര്‍ബര്‍ സബ്ബ് കമ്മിറ്റി ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: