കുണ്ടറ: ഒന്നര പതിറ്റാണ്ടിലേറെയായി വീട് എന്ന സ്വപ്‌നം മനസില്‍ കൊണ്ടു നടക്കുകയായിരുന്നു ശരത്തും കുടുംബവും. അത് യാഥാര്‍ഥ്യമാക്കി നല്‍കിയതാകട്ടെ ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റിയും. ശരത്തിന്റെ അമ്മ വത്സലകുമാരി വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത് കുമ്മനം രാജശേഖരനില്‍നിന്നും.
മാമ്പുഴയില്‍ നിര്‍മിച്ച് നല്‍കിയ വീട് ബിജെപി പ്രവര്‍ത്തകരുടെ രാപകലില്ലാത്ത പരിശ്രമത്തിന്റെ അടയാളം കൂടിയാണ്. കൊറ്റങ്കര വയലില്‍ പുത്തന്‍വീട്ടില്‍ ശരത്തിന്റെ കുടുംബത്തിനാണ് വീട് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിന്റെ ഭവന പദ്ധതികളിലൊക്കെ അപേക്ഷിച്ചെങ്കിലും ഓട്ടിസം ബാധിതന്‍ കൂടി ഉള്‍പ്പെടുന്ന കുടുംബത്തിന് നിരാശയായിരുന്നു ഫലം. ഇതോടെ വീട് നിര്‍മ്മിക്കുകയെന്ന ഉദ്യമം ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു. മൂന്നരലക്ഷം രൂപയോളം ചെലവില്‍ സുമനസുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ലക്ഷ്യം യാഥാര്‍ഥ്യമാക്കിയതെന്ന് ബിജെപി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാര്‍, സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ട്രഷറര്‍ മന്ദിരം ശ്രീനാഥ്, കര്‍ഷകമോര്‍ച്ച വൈസ് പ്രസി. സുരേഷ്‌കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനില്‍കുമാര്‍, സന്തോഷ്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് വിഷ്ണു പട്ടത്താനം, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീര്‍, മണ്ഡലം പ്രസിഡന്റ് സനല്‍ മുകളുവിള എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: