മൂലമറ്റം: കൊറോണ സാഹചര്യത്തില്‍ ഓട്ടം കുറവായ ഓട്ടോ-ടാക്സികള്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന നിബന്ധന ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്ക് ഇരുട്ടടിയാകുന്നു. ടെസ്റ്റ് വര്‍ക്കിനായി കയറ്റുന്ന ഓട്ടോ ടാക്സികളില്‍ ജിപിഎസ് ഘടിപ്പിച്ചാല്‍ മാത്രമേ ടെസ്റ്റ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുകയുള്ളൂ. ഒരു ജിപിഎസ് മെഷ്യന് 7000 മുതല്‍ 9000 വരെയാണ് വിലയുള്ളത്. വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് തുകയായ 15000 രൂപയും ഇതോടൊപ്പം അടക്കേണ്ടി വരുന്നു.
വാഹനത്തിന്റെ അത്യാവശ്യ പണി കൂടി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ വലിയ തുകയാണ് വാഹനത്തിന്റെ ടെസ്റ്റ് വര്‍ക്കിനായി ചെലവാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക വാഹനത്തില്‍ നിന്ന് തിരികെ പിടിക്കുക അസാധ്യമാണ്. പലരും വാഹനം സ്വന്തമാക്കിയത് ലോണ്‍ എടുത്താണ്.
വാഹനത്തിന്റെ തിരിച്ചടവും ജീവിത ചെലവും കണ്ടെത്താന്‍ പാടുപെടുന്ന സാധാരണക്കാരായ ഓട്ടോ ടാക്സി ഉടമകളോടാണ് 9000 രൂപയോളം വിലവരുന്ന ജിപിഎസ് ഘടിപ്പിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിക്കുന്നത്. കൊറോണക്കാലത്ത് എങ്കിലും ജിപിഎസ് ഘടിപ്പിക്കണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കി തരണമെന്നാണ് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: