കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലെക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം ബിജെപി കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷനായി. പി. രതിഷ്, സി. സുരജ്, പി.എം. നൈജുല്രാജ്, പി.എം ദിപക്, പി. ബിജു, കെ. സനേഷ് എന്നിവര്‍ നേതൃത്വം നല്കി.
യുവമോര്‍ച്ച വടകരയില്‍ പ്രതിഷേധ പ്രകടനം എടോടി ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വടകര പുതിയ ബസ്റ്റാന്റില്‍ അവസാനിച്ചു. ബിജെപി വടകര മണ്ഡലം പ്രസിഡന്റ് പി.പി വ്യാസന്, യുവമോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് നിധിന് അറക്കിലാട്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം. രാജേഷ് കുമാര്‍, ശ്യാംരാജ്, രഗിലേഷ് അഴിയൂര്‍, അരുണ്‍ ആവിക്കര, രഞ്ചിന്ജിത്ത് പുതുപ്പണം, ശ്രീനേഷ് ചോറോട് എന്നിവര്‍ നേതൃത്വം നല്കി.
യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനീത് നിട്ടൂര്‍ അദ്ധ്യക്ഷനായി. യു.വി. ചാത്തു, ശ്രീ വല്സന് പുത്തൂര്‍, ടി.വി. ഭരതന്, ആനന്ദ് കൃഷ്ണന്, ലിജേഷ് മണിയൂര്‍, വിപിന്‍ വളള്യാട്, വിപിന്‍ കടമേരി എന്നിവര്‍ നേതൃത്വം നല്കി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാലുശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. നിഖില്‍ കുമാര്‍, ജനറല്‍ സെക്രടറി ജയപ്രസാദ് കരുമല, ഷൈനേഷ് പനങ്ങാട്, അഡ്വ. പ്രവീണ്‍, മിഥുന് രാജ് നടുവണ്ണൂര്‍, പി.കെ. പ്രസാദ് എന്നിവര്‍ നേതൃത്യം നല്കി.
യുവമോര്ച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: