കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ്. ഇന്നലെ കോഴി ക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ യുവമോര്‍ച്ച, യൂത്ത്ലീഗ് മാര്‍ച്ചുകളെ പോലീസ് നേരിട്ട രീതി ഇതിന്റെ സൂചനയാണ്.
മാര്‍ച്ചിന് നേതൃത്വം നല്‍കിയവരെ ക്രൂരമായി മര്‍ദ്ദിക്കുക യായിരുന്നു പോലീസ്. യുവമോര്‍ച്ച സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ 20 പേരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരില്‍ ചിലര്‍ക്ക് ഗ്രനേഡ് പൊട്ടിത്തെറിച്ചും പരിക്കേറ്റിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് മാര്‍ച്ചിനെ നേരിടാന്‍ ഉണ്ടായിരുന്നത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്, സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ജില്ല പ്രസിഡന്റ് ടി. റെനീഷ് എന്നിവരുടെ തലയ്ക്കാണ് പോലീസ് ലാത്തികൊണ്ട് അടിച്ചത്.
തലയ്ക്ക് അടിക്കരുതെന്ന് ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുന്നതിനിടയിലാണ് ഒരു വിഭാഗം പോലീസുകാര്‍ ഇവരുടെ മുന്നില്‍വെച്ചു തന്നെ നേതാക്കളുടെ തലയ്ക്കുനേരെ ലാത്തി വീശിയത്.
ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലിബിന് ഭാസ്ക്കര്‍, ഹരിപ്രസാദ് രാജ, ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ മിഥുന് മോഹന്‍, പി. സ്വരൂഹ്, ജില്ലാ ട്രഷറര്‍ പി. വിപിന്‍ ചന്ദ്രന്, യുവമോര്‍ച്ച കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിഷ്ണു എന്നിവരെ വളഞ്ഞിട്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ പുറത്തും കാലിനും കൈക്കുമെല്ലാം ലാത്തികൊണ്ട് അടിച്ച പാടുകളുണ്ട്. മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞുപോകുന്ന തിനിടെയും പോലീസ് പിന്തുടര്ന്ന് ഗ്രനേഡ് എറിഞ്ഞു. ഇതിനിടെ സി.പി. വിഷ്ണു റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ജുബിന്റെയും സ്വരൂഹിന്റെയും കയ്യിലും കാലിലും മസിലുകളില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. വിപിന്‍ദാസ് കോടഞ്ചേരിയുടെ മുഖത്താണ് അടിയേറ്റത്. പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അഡ്വ. പി.കെ. പ്രവീണിന്റെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പ്രവീണ്‍ പുതുപ്പാടിയുടെ കൈക്കും പരിക്കുണ്ട്. വിവിധ മണ്ഡലം ഭാരവാഹികളായ വൈഷ്ണവേഷ്, ആനന്ദ് കൃഷ്ണന്, അഖില്‍, വി.പി. നിഖില്‍, ജിഗേഷ്, കെ.ആര്. രാജേഷ്, യദുരാജ് എന്നിവരുടെ കൈക്കും കാലിനുമാണ് മര്‍ദ്ദനമേറ്റത്.
രാവിലെ ആദ്യം മാര്‍ച്ച് നടത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: