തൊടുപുഴ: കോടതി വിധി അനുസരിച്ച് മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. യാക്കോബായ വിഭാഗത്തോട് താക്കോല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു കൈമാറണം എന്ന് ജില്ല ഭാരണകൂടം നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിന് തയ്യാറാകാതെ വന്നതോടെ പൂട്ടുപൊളിച്ചാണ് കയറിയത്. 10 മണിയോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പളളിയില്‍ പ്രവേശിക്കാനെത്തിയത്
ഇതെ തുടര്‍ന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാതെ യാക്കോബായ വിഭാഗം പള്ളിക്കു പുറത്തു പോകുകയും ഇവര്‍ പള്ളി പൂട്ടുകയും ചെയ്തു. അതേ സമയം ഇവര്‍ താക്കോല്‍ കൈമാറാത്തതിനെ തുടര്‍ന്ന് ആര്‍ഡിഒ ഫയര്‍ഫോഴ്സ് സംഘത്തെ വിളിച്ച് വരുത്തി പുട്ടു പൊളിച്ചു ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഓര്‍ത്തഡോക്സ്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി. ഞാറാഴ്ച്ച 8ന് ഓര്ഡോകസ് വിഭാഗം വൈദികന് കുര്‍ബാന അര്‍പ്പിക്കും. ഇതില്‍ വിശ്വാസികള്‍ക്ക് സാമൂഹിക അകലം പാലിച്ചു ശുശ്രൂഷകളില്‍ പങ്കെടുക്കാമെന്ന് ആര്‍ഡിഒ പറഞ്ഞു.
ഡിവൈഎസ്പി കെ.കെ. സജീവ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, കാളിയാര്‍ സിഐ ബി. പങ്കജാക്ഷന്, എസ്ഐ വി.സി. വിഷ്ണു കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. 185കുടുംബങ്ങള്‍ ഉള്ളതില്‍ നാമമാത്രം കുടുംബങ്ങള്‍ ആണ് ഓര്‍ത്തഡോക്സ് പക്ഷത്തുള്ളതെന്നും പതിറ്റാണ്ടുകളായി തങ്ങള്‍ ആരാധന നടത്തുകയും പൂര്‍വികരെ അടക്കം ചെയ്തിട്ടുള്ളതുമായ പള്ളി കൈയേറുന്നത് സാമാന്യ നീതിക്ക് ചേര്‍ന്നതല്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു.
കോവിഡ് കാലത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം മാനിക്കാതെ ഓര്‍ത്തഡോക്സ് പക്ഷത്തിന് പള്ളി കൈയേറാന്‍ ജില്ലാ ഭരണകൂടം കൂട്ടുനിന്നതായി യാക്കോബായ പക്ഷം ആരോപിച്ചു. അതേ സമയം ഇടവകയിലെ 75 ശതമാനം ആളുകളും തങ്ങള്‍ക്ക് ഒപ്പം ആണെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ടി. ജോര്‍ജ് പൗലോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: