കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം ശക്തം.
ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം അഡ്വ. ശ്രീപത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സൈമണ്‍ തോണക്കര, ടി.സുധാകരന്, സി.കെ. വിജയന്, ബിനോജ് ചേറ്റൂര്‍, എം.ടി. വേണുഗോപാല്‍, എം.ടി. സുധീര്‍, സുന്ദരന്‍ പന്നിക്കോട്, ബാലകൃഷ്ണന് വെണ്ണക്കോട് എന്നിവര്‍ സംസാരിച്ചു. സത്യന് മഠത്തില്‍, സുബ്രഹ്മണ്യന് കൂമ്പാറ, സതീഷ് കോടഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി എലത്തൂര്‍ ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി. സതീശ്, എ. ജനാര്ദ്ധനന്, പി.കെ. നിത്യാനന്ദന്, സി.പി. അനൂപ്, എ.കെ. അരുണേഷ്, എം.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി. സത്യന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സതീശന് കുനിയില്‍ അദ്ധ്യക്ഷനായി. സി. ദാസന്, ശ്രീജിത്, ജിതേഷ് ബേബി എന്നിവര്‍ സംസാരിച്ചു.
ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റി ധടത്തിയ ധര്‍ണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് ഉദ്ഘാടനം ചെയ്തു. പഞ്ചാത്ത് പ്രസിഡണ്ട് ശശി അമ്പാടി അദ്ധ്യക്ഷനായി. കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിനോദ്, എകെ. സുനില്‍, റിനി, അജയന് എന്നിവര്‍ സംസാരിച്ചു.
ബിജെപി ബാലുശ്ശേരി പഞ്ചായത്ത് കമ്മറ്റി കോക്കല്ലൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബാലന് അദ്ധ്യക്ഷനായി. കെ.കെ. ഗോപിനാഥന്, ടി. സദാനന്ദന്, സി. മോഹനന്, സുധീഷ് തത്തമ്പത്ത് എന്നിവര്‍ സംസാരിച്ചു.
നന്മണ്ട പതിമൂന്നില്‍ നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.ഇ. ഗംഗാധരന്, ഒ.കെ. മോഹനന്, വി.വി സ്വപ്നേഷ്, ഒ.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.
കരുമലയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ബിജെപി ഉത്തരമേഖലാ സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കേളോത്ത് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ടി. പി. ഭരതന്, കെ. വേണുഗോപാല്‍, എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്, എ. വി. സത്യന്, രാജന് എം. എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ബിജെപി ഉത്തര മേഖലാ സെക്രട്ടറി സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, ഉണ്ണികൃഷ്ണന് പൊന്നൂര്, ബാലന് വള്ളാട്ട്, കെ.പി. മധുസൂദനന് എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി തലക്കുളത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ബിജെപി എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു. ടി. ലിനീഷ് അദ്ധ്യക്ഷനായി. കെ ശ്രീരാമന് സംസാരിച്ചു.
ബിജെപി ഉള്ളിയേരി പഞ്ചായത്ത് സമിതി നടത്തിയ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് രജനീഷ് നെടുമ്പ്രത്ത് അദ്ധ്യക്ഷനായി. രാജേഷ് പുത്തഞ്ചേരി,അശോകന്, രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: