തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഇറങ്ങിയ സംവിധായകന്‍ ആഷിഖ് അബു ലഭിച്ചത് ട്രോള്‍ പ്രളയം. പോസ്റ്റ് തനിക്ക് തന്നെ കുരിശാകുമെന്ന് തിരച്ചറിഞ്ഞതോടെ മണിക്കൂറുകള്‍ക്കം പോസ്റ്റ് ആഷിഖ് മുക്കി.
.” നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ” എന്നാണ ഫേസ്ബുക്കില്‍ എഴുതിയ്ത്. ഈ പോസ്റ്റിനു താഴെ പ്രളയത്തിന്റെ പേരില്‍ പരിപാടി നടത്തി ഫണ്ട് തട്ടിയതുമായപം വാരിയംകുന്നന്‍ സിനിമയുമായി കൂട്ടിയിണിക്ക് ആയിരക്കണക്കിന് കമന്റുകളാണ് എത്തിയത്.
പറഞ്ഞത് ശരിയെങ്കില്‍ ആഷിഖിന്റെ തലയില്‍ എപ്പോ വീണ് എന്ന് നോക്കിയാ മതി എന്നായി ചിലര്‍. മറ്റു ചിലരാകട്ടെ നിഷ്‌കളങ്കരായ നാട്ടുകാരെ പ്രളയത്തിന്റെ പേര് പറഞ്ഞു പറ്റിച്ച് ഗാനമേള നടത്തി ഫണ്ട് അടിച്ചുമാറ്റിയവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്നാണ് പ്രതികരിച്ചത്.
പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്‌ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി. നിലവില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു പൂന്തുറ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഷിഖ് ഇടിത്തീ പോസ്റ്റുമായി രംഗത്തെത്തിയതും പിന്നീട് ട്രോള്‍ സഹിക്കാതെ മുക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: