യുണൈറ്റഡ് നേഷന്‍സ് : ഭീകരവാദത്തിന്റെ ഇരകളുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും പാക്കിസ്ഥാന് നിഷേധിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോടെ നിര്‍ദ്ദയമായാണ് സര്‍ക്കാരിന്റെ പെരുമാറ്റമെന്നും പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഭീകര വാദത്തിനെതിരെയുള്ള യുഎന്‍ സമ്മേളനത്തിനിടെയാണ് ഇന്ത്യ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജമ്മു കശ്മീര്‍ എന്നും ഇന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും. ആ പ്രദേശം നോക്കി പാകിസ്ഥാന് വെള്ളമിറക്കണ്ട.അതുകൊണ്ട് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ആദ്യം നേരേയാക്കാന്‍ നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം പാക്കിസ്ഥാനില്‍ ഒരു രാജ്യതന്ത്ര വിഷയം ആക്കി മാറ്റിയിരിക്കുകയാണ്. ക്രിസ്ത്യാനികള്‍, അഹമ്മദിയാക്കള്‍, സിഖുകാര്‍, ഹിന്ദുക്കള്‍, ഷിയാക്കള്‍, പഷ്തൂണികള്‍, ഹസറുകള്, സിന്ധികള്‍, ബലൂചികള്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളോട് നിര്‍ദ്ദയമായാണ് പാക്കിസ്ഥാന് സര്‍ക്കാര്‍ പെരുമാറുന്നത്. അവിടെ നിര്‍ബന്ധമായി മതപരിവര്‍ത്തനവും വിവാഹവും നടത്തുന്നു. മാനുഷിക പരിഗണന പോലും നല്‍കുന്നില്ലെന്നും മഹാവീര്‍ വിമര്‍ശിച്ചു.
ഭീകരവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഗുണങ്ങളെന്തെന്ന് പോലുമറിയാതെ അവിടുത്തെ ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. അങ്ങിനെയുള്ള രാജ്യത്തെ സര്‍ക്കാരിന് മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസ്താവന നടത്താന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. സ്വന്തം രാജ്യത്തെ ദയനീയ സ്ഥിതി ആദ്യം മനസ്സിലാക്കിയശേഷം നടപടി സ്വീകരിച്ചാല്‍ മതിയന്നും മഹാവീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: