കൊല്ലം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം ജില്ലാകമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ജമുന് ജഹാംഗീര്‍, പ്രണവ് താമരക്കുളം എന്നിവര്‍ക്ക് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റു. പത്ത് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
താലൂക്ക് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, നേതാക്കളായ പി.അഖില്‍, അനീഷ് ജലാല്‍, ദീപുരാജ്, ധനീഷ്, ജമുന് ജഹാംഗീര്‍, ശംഭു കരുനാഗപ്പള്ളി, രാജീവ്, അഖില്‍ ശാസ്താംകോട്ട, വര്‍ക്കല വിഷ്ണു, ബിനോയ് മാത്യൂസ് തുടങ്ങിയവരാണ് അറസ്റ്റ് വരിച്ചത്.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്ര തട്ടിപ്പു കേന്ദ്രമാണെന്ന് അജേഷ് പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബബുല്‍ദേവ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഗോകുല്‍, വിനീത്, അജിത്, കൃഷ്ണരാജ്, സനല്‍ മുകളുവിള, സിനു ഇളമാട്, വല്ലം വിഷ്ണു, നിഖില്‍, ദിനേശ് പ്രദീപ്, പ്രജിത്ത്, വിഷ്ണു, അനന്തന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: