കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലയിലെമ്പാടും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സാമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍. ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പണി സ്വപ്ന വഴിയുള്ള കള്ളക്കടത്ത് തുക പാര്‍ട്ടിഫണ്ടിലേക്കും മറ്റും എത്തിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളി മൈലക്കാട്, സത്യപാലന്, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബീനരാജന്‍, എസ്. സുരേഷ്, പരവൂര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. അഞ്ചാലുംമൂട്ടില്‍ നടന്ന സമാപന പ്രതിഷേധ യോഗം ജില്ലാ ജനറല്‍സെക്രട്ടറി ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാംരാജ് അധ്യക്ഷനായി. പ്രാക്കുളം ജയപ്രകാശ്, ജനറല്‍ സെക്രട്ടറിമാരായ ദേവദാസ് അമ്മച്ചീവീട്, സൂരജ് തിരുമുല്ലവാരം എന്നിവര്‍ സംസാരിച്ചു. ചവറയില്‍ സമരം ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയകുമാര്‍ ചേനക്കര അദ്ധ്യക്ഷനായി. നേതാക്കളായ സരോജാക്ഷന്‍പിള്ള, ബി. ശ്രീലാല്‍, ശ്രീകുമാര്‍, രാജുപിള്ള എന്നിവര്‍ സംസാരിച്ചു.
കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ധര്‍ണ എഴുകോണില്‍ രാവിലെ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.വയയ്ക്കല്‍ സോമന് അധ്യക്ഷനായി. കെ.ആര്. രാധാകൃഷ്ണന്, ഷാലു, ശ്രീനിവാസന്, മാലയില്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു.
കുന്നത്തൂരില്‍ പ്രതിഷേധം സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി. സുരേഷ്, സന്തോഷ് ചിറ്റേടം, ജയചന്ദ്രബാബു, സേതു ഇടവട്ടം, പുത്തൂര്‍ ബാഹുലേയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: