തിരുവനന്തപുരം: രാജിവെച്ചശേഷവും ജോലി പരിചയം കണക്കിലെടുത്ത യുഎഇ കോണ്‍സുലേറ്റ് ഭരണ നിര്‍വഹണ കാര്യങ്ങളില്‍ തന്റെ സഹായം തേടിയിരുന്നു എന്ന സ്വപ്ന സുരേഷിന്റെ ഹൈകോടതിയിലെ സത്യവാങ്മൂലം എം ശിവശങ്കര്‍ ഐ എ എസിന് പണിയാകും. സ്വപ്നയുമായുള്ള ശിവശങ്കറിന്റെ ബന്ധം ആള് ഇന്ത്യാ സര്‍വീസ് പെരുമാറ്റ ചട്ടങ്ങളുടെ നന്ഗമായ ലംഘനത്തിന്റെ പ്രധാന തെളിവായി ഇതുമാറും. വിദേശ പൗരന്മാരായോ വിദേശരാജ്യങ്ങളുടെ ഓഫീസുകളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുമായോ ഐ എ എസ് ഉദ്യോഗസ്ഥര്‍ അടുത്തിടപെടുകയോ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയോ ചെയ്യരുതെന്ന് 1968 ലെ സര്‍വീസ് ചട്ടത്തില്‍ വ്യക്തമായി പറയുന്നുണ്ട്. സ്വപ്നയുമായി തൊഴില്‍ പരമായും വ്യക്തിപരമായും ശിവശങ്കര്‍ അടുത്തിട പെഴകിയിട്ടുണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്.
സ്പയ്സ് പാര്‍ക്കിലെ ഉന്നത പദവിയിലേയക്ക് സ്വപനയുടെ വഴിവിട്ട നിയമനം, സ്വപ്നയുടെ ഫ്ളാറ്റിലെ സ്ഥിരം സന്ദര്‍ശനം എന്നിവയൊക്കെ ശിവശങ്കരനെ കുടുക്കുന്ന കാര്യങ്ങളാണ്. യു എ ഇ കോണ്‍സുലേറ്റില്‍ സ്വപ്ന ജോലിക്കാരിയായി ഇരിക്കുമ്പോള്‍ തന്നെയാണ് ഇതെല്ലാം എന്നതാണ് നിയമ പരമായി വിഷയമാകുന്നത്. അറിവില്ലായിരുന്നു എന്നു പറഞ്ഞൊഴിയാന്‍ ശിവശങ്കന് സാധിക്കില്ല.
വിദേശ എംബസികള്‍ ഹൈക്കമ്മീഷനുകള്‍ എന്നിവയുമായി ഒരുതരത്തിലുമുള്ള സ്വാകാര്യ കത്തിടപാടുകളും നടത്തരുതെന്ന് ചട്ടം വ്യക്തമായി പറയുന്നുണ്ട്. ഔദ്യോഗിക കത്തിടപാടുകള്‍ തുല്ല്യ പദവിയിലുള്ള ഉദ്യോഗസ്ഥരുമായി മാത്രമോ ആകാവൂ. സാമൂഹ്യ പരമായ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ അനൗപചാരിക ക്ഷണം ലഭിച്ചാല്‍ അക്കാര്യം മേലുദ്യോഗസ്ഥനെ അറിയിക്കുകയും പരിപാടിയുടെ താല്പര്യവും ഗുണവും വ്യക്തമാക്കുകയും വേണം എന്നും ചട്ടം പറയുന്നു
ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന സ്വീക്കര്‍ പി ശ്രീരാമകൃഷ്ണനേയും സ്വപ്നയുടെ ജോലി വെട്ടിലാക്കും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് തനിക്ക് സ്വപ്നയുമായി അടുത്ത പരിചയമെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. സ്വപ്ന ക്ഷണിച്ചതതുകൊണ്ടാണ് കൂട്ടാളി സന്ദീപിന്റെ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയതെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞിരുന്നു. വിദേശ വിദേശരാജ്യങ്ങളുടെ ഓഫീസുകളില്‍ ജോലിചെയ്യുന്നവരുമായി അടുത്തിടപെടുകയോ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയോ ചെയ്യരുതെന്നത് സ്വീക്കറും ലംഘിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: