ചെറുതോണി: കരിമ്പന്‍ മുരിക്കാശേരി റോഡില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് 4.30ന് ലോറി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. കരിമ്പന്‍ രൂപതാകാര്യാലയത്തിന് സമീപമുള്ള വളവിലാണ് സ്ഥിരമായി ലോറി കുടുങ്ങുന്നത്.
കയറ്റവും ഇറക്കവും കൂടിയ വളവായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്. സാധാരണ വാഹനങ്ങള്‍ കടന്നുപോകുമെങ്കിലും കണ്ടെയ്നര്‍ ലോറികള്‍ക്ക് കടന്നു പോകുന്നതിനാണ് തടസം നേരിടുന്നത്. ചിന്നാറില്‍ കെഎസ്ഇബിയുടെ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്ന സിമന്റ് ലോറികളാണ് മുമ്പ് കുടുങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: