Categories: Kozhikode

യുവാവിനെ ട്രാവലര്‍ ഇടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക വിനോബയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2013 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. ലിജി ജോണ്‍ ഓടിച്ചുവന്ന ട്രാവലര്‍ കൂരാച്ചുണ്ട് കാളങ്ങാലിമുക്കില്‍ വെച്ച് വിനോബയുടെ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോബ ട്രാവലിറനെ പിന്‍തുടര്‍ന്നു.

Published by

കോഴിക്കോട്: യുവാവിനെ ട്രാവലര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൂരാച്ചുണ്ട് സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജിജോണ്‍(46)നെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്.— അംബിക ജീവപര്യന്തം ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക വിനോബയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2013 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. ലിജി ജോണ്‍ ഓടിച്ചുവന്ന ട്രാവലര്‍ കൂരാച്ചുണ്ട് കാളങ്ങാലിമുക്കില്‍ വെച്ച് വിനോബയുടെ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോബ ട്രാവലിറനെ പിന്‍തുടര്‍ന്നു.  

ചക്കിട്ടപാറ നരിനടയില്‍ വെച്ച് ട്രാവലര്‍ കണ്ടെത്തി. വാഹനം നിര്‍ത്താതെ പോയതിനെ ഇവര്‍ ചോദ്യം ചെയ്തു. ഈ സമയം  അതിവേഗത്തില്‍ മുന്നോട്ടെടുത്ത ട്രാവലിറനടിയില്‍ വിനോബ കുടുങ്ങി. നിര്‍ത്താതെ റോഡിലൂടെ വിനോബയെ വലിച്ചിഴച്ചു. ചോരയില്‍ കുളിച്ചുകിടന്ന വിനോബയെ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവണ്ണാമുഴി പോലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. റൈഹാനത്ത് ഹാജരായി. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by