ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേര് വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ ആറ് ബന്ധുക്കള്‍, എഴുപുന്നയിലെ സീഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന 49 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി, ചെല്ലാനം ഹാര്‍ബറില്‍ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മല്‍സ്യകച്ചവടക്കാരന്റെ ബന്ധുവായ 46 വയസുള്ള ഭരണിക്കാവ് സ്വദേശി, കുറത്തികാട് സ്വദേശി മല്‍സ്യം എടുത്തിരുന്ന കായംകുളം മാര്‍ക്കറ്റിലെ മത്സ്യക്കച്ചവടക്കാരനായ 55 വയസുള്ള കായംകുളം സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
സൗദി അറേബ്യയില്‍ നിന്നും ജൂലൈ ഒന്നിന് എത്തിയ 47 വയസുള്ള പുറക്കാട് സ്വദേശി, യുഎഇയില്‍ നിന്നും ജൂണ്‍ 23 ന് എത്തിയ പുറക്കാട് സ്വദേശിയായ യുവാവ്, യുഎഇയില്‍ നിന്നും ജൂണ്‍ 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്, ഖത്തറില്‍ നിന്നും ജൂണ്‍ 26ന് എത്തിയ പുറക്കാട് സ്വദേശിയായ യുവാവ്, ദുബായില്‍ നിന്നും ജൂണ്‍ 26 ന് എത്തിയ പുറക്കാട് സ്വദേശിയായ യുവാവ്, സൗദിയില്‍ നിന്നും 17ന് എത്തിയ 53വയസുള്ള തൃക്കുന്നപ്പുഴ സ്വദേശി, അബുദാബിയില്‍ നിന്നും 26ന് തിരുവനന്തപുരത്തു എത്തിയ മാരാരിക്കുളം സ്വദേശിയായ യുവാവ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ബഹറിനില്‍ നിന്നും 25ന് എത്തിയ കുമാരപുരം സ്വദേശിയായ യുവാവ്, മസ്കറ്റില്‍ നിന്നും 28ന് എത്തിയ പള്ളിപ്പാട് സ്വദേശിയായ യുവാവ്, ഒമാനില്‍ നിന്നും 19ന് എത്തിയ മാന്നാര്‍ സ്വദേശിയായ യുവാവ്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐടി ബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 236പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: