മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ് സ്വപ്നയെന്ന സുന്ദരിയുടെ പൈങ്കിളിക്കഥയെന്ന നിലയ്‌ക്ക് ചിത്രീകരിച്ച് ഒതുക്കാന്‍ നീക്കം. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായും നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്നുമായും നേരിട്ട് ബന്ധമുള്ള സ്വപ്ന സുരേഷാണ് ഇപ്പോള്‍ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍. യുഎഇ കോണ്‍സുലേറ്റിലും പിന്നീട് സര്‍ക്കാരിന്റെ ഐടി വകുപ്പിലും പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത സ്വപ്ന കയറിക്കൂടിയത് അവര്‍ക്ക് പല ഉന്നതരുമായുള്ള ബന്ധം വഴിയാണെന്ന് പുറത്തുവന്നിട്ടുണ്ട്. സ്വാഭാവികമായും സ്വപ്നയുടെ ബന്ധങ്ങളും സംശയത്തിന്റെ കറുത്ത നിഴലിലാണ്.
ഈ ബന്ധങ്ങള്‍ വച്ച് സ്വപ്നയും ഉന്നതരും ഉള്‍പ്പെട്ട വെറും അപവാദ കഥയായി സ്വര്‍ണ്ണക്കടത്തിനെ മാറ്റാനാണ് ശ്രമം. സ്വപ്നയുമായി ബന്ധുള്ളവര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചുവെന്നും അതിന് അവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടാകും എന്നാണ് ചില പ്രതികരണങ്ങളും വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സോളാര്‍ കേസിന്റെ മാതൃക മാത്രം എന്നാണ് പ്രചാരണം.
സോളാര്‍ കേസില്‍ സരിത നായര്‍ക്ക് അന്ന് പല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. പലരും പാതിരാത്രിയില്‍ പോലും സരിതയെ ഫോണില്‍ വിളിച്ച് മണിക്കൂറുകളോളം സൈ്വരസല്ലാപം നടത്തിയിരുന്നു. പലരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പിന്നീട് സരിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു. അത് പുറത്തുവന്നിട്ടുമുണ്ട്.
എന്നാല്‍ സോളാര്‍ കേസു പോലെ വെറും അഴിമതിക്കഥ മാത്രമല്ല ഇതെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യത്തിന് ലഭിക്കേണ്ട വലിയ വരുമാനം ഇല്ലാതാക്കുന്നു, നിയമങ്ങളും ചട്ടങ്ങളും പാടെ ലംഘിക്കുന്നു എന്നീ വിഷയങ്ങള്‍ മാത്രമല്ല. ഇങ്ങനെ കടത്തുന്ന സ്വര്‍ണ്ണം രാജ്യവിരുദ്ധ പ്രവര്‍ത്തനം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം എന്നിവയ്‌ക്കൊക്കെ വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ സ്വര്‍ണ്ണക്കടത്തിന് വളരെയേറെ ഗൗരവമുണ്ട്, ആപത്ക്കരമാണ്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള നീക്കങ്ങള്‍ സ്വര്‍ണ്ണക്കടത്തിനു പിന്നിലുണ്ടാകാം എന്ന സംശയവും ന്യായം.
അതിനാല്‍ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും കുടുങ്ങുകയും ഇതിനു പിന്നിലെ വിപുലമായ ഗൂഢാലോചന പുറത്തുവരികയും വേണം. അതിന് ശക്തമായ അന്വേഷണം അനിവാര്യം. പകരം ഇത് വെറും പൈങ്കിളിക്കഥയാക്കി ചിത്രീകരിക്കുന്നത് ഇത്തരമൊരും അന്വേഷണം ഉണ്ടാവാതിരിക്കാനാണ്. വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ്. പണവും അല്‍പം അശ്ളീലവും കലര്‍ന്ന ഒരു അപസര്‍പ്പക കഥപോലെ ഇതിനെ ലഘൂകരിച്ചാല്‍ സംഭവം വഴിതിരിച്ചുവിടാം ഇന്നാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക