കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പിണറായി ഭരണകാലത്ത് കള്ളക്കടത്തും യുവജന വഞ്ചനയുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വെറും പത്താം ക്ലാസുകാരിയായ സ്വപ്നയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചു എന്നത് പിണറായി വ്യക്തമാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉേദ്യാഗാര്ത്ഥികളുടെ കാലാവധി നീട്ടിനല്കാന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി, സെക്രട്ടറി കെ.എം. റിധിന്‍, കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.കെ. രമേശന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പിണറായി സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ചക്കരക്കല്ല് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചക്കരക്കല്ല് ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന കൗണ്‍സിð അംഗം പി.ആര്. സംസ്ഥാന ഉദ്ഘാടനം ചെയ്തു. ടി.പി. ശശി, പി.ജയപ്രകാശന്‍ വി. സതീശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അധോലോക സംഘങ്ങളുടെ താവളമായി ക്ലിഫ് ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി പുതിയതെരുവില്‍ നടത്തിയ ധര്‍ണ ബിജെപി ഉത്തര മേഖലാ സെക്രട്ടറി കെ.പി. അരുണ്മാസ്റ്റര് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് സി.സി. രതീഷ് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍, പള്ളിപ്രം പ്രകാശന്, ഹരികൃഷ്ണന് മോളോളം എന്നിവര്‍ സംസാരിച്ചു.
അഴിമതിയും കള്ളക്കടത്തും കൈമുതലാക്കിയ കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം അദ്ധ്യക്ഷന്‍ ടി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ.പി. സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ധനഞ്ജയന്, ദേവന് മൊകേരി, കെ.കെ. രാജന്, കക്കാടന്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കത്തുകാര്ക്ക് രാജ്യദ്രോഹം ചെയ്യുന്നതിനുള്ള ഓഫീസായി മാറിയെന്നും കേരളത്തിന്റെ സാംസ്കാരിക അന്തസ്സിന് അപമാനമായി മാറിയ ഭരണകൂടത്തിന്റെ തലവന്‍ പിണറായി വിജയന് രാജിവെക്കണമെന്നും തൊഴിലാളികളുടെ നെഞ്ചത്തുകയറിയിരുന്നും ചോര കുടിച്ചും വളര്ന്നപാര്ട്ടി ഇപ്പോള്‍ കള്ളക്കടത്തുകാരുടെ പാര്‍ട്ടിയായി മാറിയെന്നും ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ഷിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ അരുണ്‍ കൈതപ്രം, സി.കെ. കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, കെ.പി. സഞ്ജീവ് കുമാര്‍, സി.പി. സംഗീത, കെ.കെ. ധനഞ്ജയന്, എം. രത്നാകരന് എന്നിവര്‍ സംസാരിച്ചു. രാജേഷ് കൊച്ചിയങ്ങാടി സ്വാഗതവും വി.പി. ഷാജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം ആനിയമ്മ രാജേന്ദ്രന് ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി.ടി. ജയലാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എസ് തുളസീധരന്‍, പി.കെ. പ്രകാശന്, പി.വി. ബാലന്, എം.ജി. ജയേഷ്, യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ ജയചന്ദ്രന്, നിജേഷ് എന്‍. ആര് എന്നിവര്‍ നേതൃത്വം നല്കി. സി.ജി ഗോപന് സ്വാഗതവും, സീതാ ഗോപാലന് നന്ദിയും പറഞ്ഞു.
അഴിമതിയും കള്ളക്കടത്തും കൈമുതലാക്കിയ കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം അദ്ധ്യക്ഷന്‍ ടി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ.പി. സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ധനഞ്ജയന്, ദേവന് മൊകേരി, കെ.കെ. രാജന്, കക്കാടന്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: