ബാഴ്സലോണ : ലാ ലിഗയില്‍ കിരീടപ്പോരു മുറുകുന്നു. നിര്‍ണായക മത്സരത്തില്‍ ഇസ്പാന്യോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്സലോണ, പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന റയല്‍ മാഡ്രിഡിന് തൊട്ടുപിന്നിലെത്തി. ഈവിജയത്തോടെ ബാഴ്സലോണയ്്ക്ക് 35 മത്സരങ്ങളില്‍ 76 പോയിന്റായി. ബാഴ്സയെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് 77 പോയിന്റാണുളളത്. അടുത്ത മത്സരങ്ങളില്‍ റയല്‍ പോയിന്റു നഷ്ടപ്പെടുത്തിയാല്‍ ബാഴ്സയ്ക്ക് മുന്നില്ക്കയറാനാകും.
സ്ട്രൈക്കര്‍ ലൂയി സുവാരസാണ് അമ്പത്തിയഞ്ചാം മിനിറ്റില്‍ ബാഴ്സലോണയുടെ നിര്‍ണായക ഗോള്‍ നേടിയത്. മത്സരത്തിലുടെനീളം ബാഴ്സലോണയുടെ ആധിപത്യമായിരുന്നു. പക്ഷെ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല.
ഇടവേളയ്ക്ക് ശേഷം കളി മാറി. ഇരു ടീമുകളും പത്ത് പേര് വീതമുള്ള സംഘങ്ങളായി ചുരുങ്ങി. ബാഴ്സലോണയുടെ അന്‍സു ഫാറ്റിയാണ് ആദ്യം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാറ്റി രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് പുറത്തായത്. ഉടന്‍ തന്നെ ഇസ്പാന്യോളിന്റെ പോള്‍ ലോസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഈ തോല്‍വിയോടെ എസ്പാന്യോള് ലാ ലിഗയില്‍ നിന്ന് രണ്ടാം ഡിവിഷന് ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇരുപത്തിയാറു വര്‍ഷത്തിനുശേഷമാണ് അവര്‍ ലാ ലിഗയില്‍ നിനന്ന് പുറത്താകുന്നത്. മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ 24 പോയിന്റുള്ള എസ്പാന്യോള് പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: