സതാംപ്റ്റണ്‍: വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ന്നു. രണ്ടാം ദിനം ചായസമയത്തിന് മുമ്പ് അവര്‍ 204 റണ്‍സിന് പുറത്തായി. മുന്നില്‍ നിന്ന് നയിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇരുപത് ഓവറില്‍ 42 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്‌ത്തി. നായകന് ഉറച്ച പിന്തുണ നല്‍കിയ ഷാനോണ്‍ ഗബ്രിയേല്‍ 15.3 ഓവറില്‍ 62 റണ്‍സിന് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി.
നാല്‍പ്പത്തിമൂന്ന് റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ആറാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോസ് ബട്‌ലര്‍ 47 പന്തില്‍ 35 റണ്‍സ് നേടി. ഓപ്പണര്‍ റോറി ബേണ്‍സ് മുപ്പത് റണ്‍സ് എടുത്തു. ഡോം ബെസ് 31 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഒന്നിന് മുപ്പത്തിയഞ്ച് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ഓപ്പണര്‍ ബേണ്‍സിനെയും ജോ ഡെന്‍ലിയേയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും വിന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേലാണ് പുറത്താക്കിയത്. ഡെന്‍ലി പതിനെട്ട് റണ്‍സും ബേണ്‍സ് മുപ്പത് റണ്‍സും നേടി. തുടര്‍ന്നെത്തിയ ക്രാവ്ലി പത്ത് റണ്‍സിന് കീഴടങ്ങി. വിന്‍ഡീസ് ക്യാപ്റ്റണ്‍ ജേസണ്‍ ഹോള്‍ഡറിനാണ് വിക്കറ്റ്.
ഒലി പോപ്പും വന്നത് പോലെ മടങ്ങി. പന്ത്രണ്ട് റണ്‍സ് കുറിച്ച പോപ്പിനെ ഹോള്‍ഡര്‍, ഡോര്‍വിച്ചിന്റെ കൈകളിലെത്തിച്ചു. മഴമൂലം ആദ്യ ദിനത്തില്‍ വളരെ കുറച്ചുസമയം മാത്രമാണ് കളി നടത്തത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ്് നഷട്ത്തില്‍ 35 റണ്‍സാണ് എടുത്തത്. ഓപ്പണര്‍ സിബ്ലി(0) യാണ് ഒന്നാം ദിനത്തില്‍ പുറത്തായ ബാറ്റസ്മാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: