Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐക്ക് കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പാര്‍ട്ടി പത്രം

നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്‌ട്രീയ മേല്‍ക്കൈ നഷ്ടമാക്കി. നടക്കരുതാത്തതാണ് നടന്നത്, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ് പാര്‍ട്ടി പത്രം വിമര്‍ശനമുന്നയിച്ചതെന്നാണ് വിവരം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jul 9, 2020, 06:40 pm IST
in Kerala

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സിപിഎം നേതൃത്വത്തെയും കുറ്റപ്പെടുത്തി സിപിഐ. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് സര്‍ക്കാരിന്റെ മേല്‍ക്കൈ നഷ്ടമാക്കിയെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി മുഖപത്രമായ ജനയുഗം മുഖപ്രസംഗമെഴുതി.

നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്‌ട്രീയ മേല്‍ക്കൈ നഷ്ടമാക്കി. നടക്കരുതാത്തതാണ് നടന്നത്, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ് പാര്‍ട്ടി പത്രം വിമര്‍ശനമുന്നയിച്ചതെന്നാണ് വിവരം.

സ്പ്രിംങ്കഌ വിവാദത്തിന്റെ സമയത്തു തന്നെ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. അന്ന് ഐടി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ ചുമതലയില്‍ നിന്ന് മാറ്റിയില്ലെന്ന് മാത്രമല്ല, സിപിഎം നേതൃത്വം ശിവശങ്കറിനെത്തന്നെ കാനത്തിനടുത്തേക്ക് അയയ്‌ക്കുകയും ചെയ്തു. ഇത് കടുത്ത അപമാനമായാണ് സിപിഐ നേതൃത്വം കരുതുന്നത്. അതിനുള്ള മറുപടി കൂടിയാണ് മുഖപ്രസംഗത്തിലൂടെ അവര്‍ നല്‍കുന്നത്.

എം.എന്‍ സ്മാരകത്തിലെത്തി ശിവശങ്കര്‍ കാനത്തെ കണ്ടതിനു ശേഷവും സെക്രട്ടറിയെ മാറ്റണമെന്ന നിലപാടിലായിരുന്നു സിപിഐ. പക്ഷേ മുഖ്യമന്ത്രിയും സിപിഎമ്മും ആ എതിര്‍പ്പിനെ മുഖവിലക്കെടുത്തില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ അമിതാധികാരം കൈയാളിയിരുന്നുവെന്നും തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളില്‍ പോലും ഇടപെട്ടിരുന്നുവെന്നും സിപിഐക്ക് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു.

സിപിഎമ്മിനുള്ളില്‍ നിന്ന് ശിവശങ്കറിനെതിരെ പരാതിയുണ്ടായിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇത്രയൊക്കെ പരാതികളുയര്‍ന്നിട്ടും പിണറായി ശിവശങ്കരനെ കൈവിടാന്‍ തയാറാകാഞ്ഞതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ സംരക്ഷിക്കുന്നത് ആരായാലും കണ്ടെത്തി ശിക്ഷിക്കണമെന്ന മുനവച്ച പ്രയോഗവും മുഖപ്രസംഗത്തിലുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ കേസുമായി ഇപ്പോഴത്തെ കേസ് താരതമ്യം ചെയ്യപ്പെടുമെന്നും സിപിഐ മുഖപത്രം പറയുന്നു.

Tags: keralaPinarayi Vijayancpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.