തിരുവനന്തപുരം: യു എസ് എ യിൽ വിവിധ പദവികളിലേക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഇപ്പോള്‍ ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ക്കായി വിശേഷാലുള്ള ലോകത്തിലെ ഏക അന്താരാഷ്‌ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒ.ഇ.ടി.യുമൊത്ത് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സാധൂകരിക്കാനാവും. ഈ പരീക്ഷ എഡ്യൂക്കേഷണല്‍ കമ്മീഷന്‍ ഫോര്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡുവേറ്റ്‌സ് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് ഫ്‌ളോറിഡ് ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് ആന്റ് ദി ഓറിഗോണ്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് എന്നിവ ഔപചാരികമായി അംഗീകരിച്ചിട്ടുള്ളതാണ്.
ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷന്‍, അന്താരാഷ്‌ട്ര മെഡിക്കല്‍ ബിരുദധാരികള്‍ (ഐ.എം.ജി.കള്‍) യു.എസില്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള റെസിഡന്‍സി അല്ലെങ്കില്‍ ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാനും ഒരു മെഡിക്കല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കാനും സജ്ജരാണോ അല്ലയോ എന്ന് വിലയിരുത്തുന്നതാണ്. കോവിഡ്-19 മൂലം യൂണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിംഗ് എക്‌സാമിനേഷ ന്റെ ചുവട് 2 ക്ലിനിക്കല്‍ സ്‌കില്‍സ് (സി.എസ്.) ഘടകം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അക്രഡിറ്റഡായ യു.എസ്. റെസിഡന്‍സികളിലേക്ക് അല്ലെങ്കില്‍ ഫെലോഷിപ്പുകളിലേക്ക് 2021ല്‍ പ്രവേശനം തേടുന്ന ഐ.എം.ജി.കള്‍ക്കുള്ള ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷനുള്ള ക്ലിനിക്കല്‍ നൈപുണ്യ ആവശ്യകതകള്‍ നിറവേറ്റുന്നതനുള്ള മാര്‍ഗ്ഗങ്ങള്‍ ഇ.സി.എഫ്.എം.ജി. കണ്ടെത്തിയിട്ടുണ്ട്. ഈ മാര്‍ഗ്ഗങ്ങളില്‍ ഒ.ഇ.ടി. നടത്തുന്ന ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ വിലയിരുത്തലും ഉള്‍പ്പെടുന്നു.
ഫ്‌ളോറിഡ, ഒറിഗോണ്‍ സംസ്ഥാനങ്ങളിലെ നേഴ്‌സിംഗ് റെഗുലേറ്റര്‍മാര്‍ ഒ.ഇ.ടി.യ്‌ക്ക് അംഗീകാരം നല്കിയത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിയമങ്ങളില്‍ 2020ന്റെ അവസാനത്തോടെ എഴുതിച്ചേര്‍ക്കപ്പെടുന്നതാണ്; ഈ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരെ അവരുടെ ഒ.ഇ.ടി. ഫലങ്ങള്‍ അംഗീകരിക്കപ്പെടുന്ന ഉടനെ തന്നെ ഉപദേശിക്കുന്നതാണ്.
ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷനായി ഐ.എം.ജി.കള്‍ക്ക് ആവശ്യമായിരിക്കുന്ന ഗ്രേഡുകള്‍, ഒ.ഇ.ടി. (മെഡിസിന്‍) ന്റെ അളക്കപ്പെടുന്ന നാല് ഘടകങ്ങളായ ശ്രവണം, വായന, എഴുത്ത്, സംസാരം എന്നവയില്‍ ഓരോന്നിലും കുറഞ്ഞത് 350ന്റെ സ്‌കോര്‍ (ഗ്രേഡ് ബി) ആണ്. ഓറിഗോണിലേക്ക് അപേക്ഷിക്കുന്ന നേഴ്‌സുമാര്‍ കുറഞ്ഞത് 4 ഗ്രേഡ് ബി.കളും (കുറഞ്ഞത് 350ന്റെ സ്‌കോര്‍), ഫ്‌ളോറിഡയില്‍ ലൈസെന്‍ഷറിന് അപേക്ഷിക്കുന്ന നേഴ്‌സുമാര്‍ കുറഞ്ഞത് 4 ഗ്രേഡ് സി.കളും (കുറഞ്ഞത് 300ന്റെ സ്‌കോര്‍) കൈവരിക്കണം. .
യു.എസില്‍ പരീക്ഷ അംഗീകരിക്കപ്പെട്ടതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്ന് ഒ.ഇ.ടി. സി.ഇ.ഒ. സൂജാത സ്റ്റീഡ് പറഞ്ഞു.’യു.എസ്. ആരോഗ്യ പരിചരണ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഐ.എം.ജി.കള്‍ക്കും നേഴ്‌സുമാര്‍ക്കും, ഇപ്പോള്‍ അവര്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള ഒരു ഇംഗ്ലീഷ് പ്രാവീണ്യ പരിശോധന ഉപയോഗപ്പെടുത്തി അത് ചെയ്യാനാവും. ഒ.ഇ.ടി. പരീക്ഷാ ചുമതലകള്‍, അവര്‍ ആരോഗ്യപരിചരണ ജോലിസ്ഥലത്ത് അഭിമൂഖീകരിക്കാന്‍ സാദ്ധ്യതയുള്ള യഥാര്‍ത്ഥ ജീവിത ആശയവിനിമയ സിനാറിയോകള്‍ പകര്‍ത്തുന്നതിനാല്‍, അവരുടെ കരീയറുകളില്‍ അവയ്‌ക്ക് വളരെ കൂടുതല്‍ പ്രസക്തിയുണ്ട്’, അവര്‍ പറഞ്ഞു.
‘മാത്രമല്ല, ഒ.ഇ.ടി. ഇപ്പോള്‍ യു.എസിലും അതുപോലെതന്നെ യു.കെ., ഓസ്‌ട്രേലിയ മുതലായ മറ്റ് ഒമ്പത് രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍, അത് തീര്‍ച്ചയായും ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ക്കുള്ള ഒരു അന്താരാഷ്‌ട്ര കരീയറിനുള്ള പാസ്സ്‌പോര്‍ട്ട് തന്നെയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐ.എം.ജി.കള്‍ക്ക് 2020 ഓഗസ്റ്റിലെ ഒ.ഇ.ടി. (മെഡിസിന്‍) എടുക്കുന്നതിനായി ഇപ്പോള്‍ പ്രീ-റെജിസ്റ്റര്‍ ചെയ്യാനാവും. 2018 ജൂലൈ 1ന് അല്ലെങ്കില്‍ അതിനു ശേഷം എടുത്ത പരീക്ഷകള്‍ക്കുള്ള ജയിക്കുന്നതിനുള്ള കുറഞ്ഞ ആവശ്യകത കൈവരിക്കുന്ന ഒ.ഇ.ടി. (മെഡിസിന്‍) സ്‌കോറുകള്‍ ഇ.സി.എഫ്.എം.ജി. അംഗീകരിക്കുന്നതാണ്.
ഇതിനോടകം 9-അക്ക ഇ.സി.എഫ്.എം.ജി./യു.എസ്.എം.എല്‍.ഇ. ഐ.ഡി. നമ്പറുള്ള അര്‍ഹതയുള്ള ഐ.എം.ജി.കള്‍ ചുവടെ പറയുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്:
https://www.occupationalenglishtest.org/l/ecfmg
നേഴ്‌സുമാര്‍ ചുവടെ പറയുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്:
https://www.occupationalenglishtest.org/apply-oet/
പ്രതികരിക്കാൻ ഇവിടെ എഴുതുക: