തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്കായി പുതിയ പരിശോധന സംവിധാനം നിലവില്‍ വന്നു. പ്രോകാല്‍സിടോണിന്‍, ഇന്റര്‍ ലൂകിന്‍-6 എന്നീ രണ്ട ലാബ് പരിശോധനയിലൂടെ കൊറോണ രോഗികള്‍ക്ക് മുന്‍കൂട്ടി നിലവിലെ ആരോഗ്യ സ്ഥിതി എന്തെന്ന് അറിയാവുന്നതാണ് പുതിയ സംവിധാനം.
കൊറോണാ വൈറസ് രോഗം തീവ്രതയിലായി, രോഗി അപകടത്തില്‍ എത്തുന്നതിനു മുമ്പേതന്നെ, രോഗതീവ്രതയെ കുറിച്ച് സൂചന നല്കുന്ന, അത്യാധുനിക പരിശോധനയാണിത്. കേരളത്തില്‍ ആദ്യമായാണ് ഗവ മെഡിക്കല്‍ കോളേജില്‍ ഇത്തരം പരിശോധനാ സംവിധാനമൊരുക്കുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനെ തുടര്‍ന്ന്, അക്യൂട്ട് കെയര്‍ ഐസിയു, വെന്റിലേറ്റര്‍,എന്നീ സംവിധാനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി പ്രത്യേക പരിശോധനയിലൂടെ, രോഗ തീവ്രത അറിയാനുള്ള രക്തപരിശോധനയാണ് ഈ നൂതന സംരംഭം.
വളരെയേറെ ചിലവേറിയ ഇത്തരം പരിശോധനകള്‍ തികച്ചും സൗജന്യമായിട്ടാണ് കൊറോണ രോഗികളുടെ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ തുടങ്ങിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ, കൊറോണ വാര്‍ഡുകളില്‍ ചികിത്സ തേടുന്ന രോഗിക്കായി വേണ്ടി 24 മണിക്കൂറും പരിശോധന സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: